KeralaLatest News

മ​ക​ളെ​യും കൂ​ട്ടു​കാ​രി​ക​ളെ​യും അ​പ​മാ​നി​ച്ച​ത് ചോ​ദ്യം ചെ​യ്ത പി​താ​വിന്റെ പല്ലടിച്ചു കൊഴിച്ച് സിപിഎം പ്രവർത്തകർ

സം​ഭ​വ​ത്തി​ല്‍ നാ​ല് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

മാ​ന​ന്ത​വാ​ടി: മ​ക​ളെ​യും കൂ​ട്ടു​കാ​രി​ക​ളെ​യും അ​പ​മാ​നി​ച്ച​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ സി​പി​എം പ്ര​വ​ര്‍​ത്ത​കർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആ​ക്ര​മ​ണ​ത്തി​ല്‍ പി​താ​വി​ന്‍റെ പ​ല്ല് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു കൊ​ഴി​ച്ചു. സം​ഭ​വ​ത്തി​ല്‍ നാ​ല് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.പുഴക്കടവിൽ കുളിക്കുമ്പോൾ ഇവരുടെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്താനും ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്ത യുവതികളെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു .തുടർന്നാണ് പിതാവ് മറുകരയിലേക്ക് പോയത്. അപ്പോഴാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വയോധികനെ മര്‍ദിച്ചതെന്നാണ് പരാതി. സ്ത്രീകളെ അപമാനിച്ചതിനും വയോധികനെ മര്‍ദിച്ചതിനുമാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

‘ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും ‘- യു എസിന് മുന്നറിയിപ്പുമായി ചൈന

വ​യ​നാ​ട് മാ​ന​ന്ത​വാ​ടിയിലെ മു​തി​രേ​രി​യി​ലാ​ണ് സം​ഭ​വം. സംഭവവുമായി ബന്ധപ്പെട്ട് എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവര്‍ക്കെതിരെ മാനന്തവാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.സിപിഎം പ്രവർത്തകരായ ഇവർ ഒളിവിലാണെന്നാണ് ആരോപണം. എ​ന്നാ​ല്‍ പ്ര​തി​ക​ളെ ര​ക്ഷി​ക്കു​വാ​ന്‍ പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button