Latest NewsNewsIndia

കൃഷ്ണാ നദിയെച്ചൊല്ലി ആന്ധ്രാപ്രദേശും പുതിയ സംസ്ഥാനമായ തെലങ്കാനയും തമ്മിൽ രൂക്ഷമായ തർക്കം

ഹൈദരാബാദ്: കൃഷ്ണാ നദിയെച്ചൊല്ലി ആന്ധ്രാപ്രദേശും പുതിയ സംസ്ഥാനമായ തെലങ്കാനയും തമ്മിൽ രൂക്ഷമായ തർക്കം. കൃഷ്ണ നദിയിലെ ജലസേചന പദ്ധതി ക്കായുള്ള ആന്ധ്രയുടെ ശ്രീശൈലം പദ്ധതിക്കെതിരെയാണ് തെലങ്കാനയുടെ പ്രതിഷേധം.

തര്‍ക്കം രൂക്ഷമായതോടെ കൃഷ്ണാ വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡിന് തെലങ്കാന സംസ്ഥാനം ഔദ്യോഗികമായി പരാതി നല്‍കി. പദ്ധതിയിലൂടെ 3 ടിഎംസി ജലമാണ് ആന്ധ്ര ജലസേചനത്തിനായി തിരിച്ചുവിടുക. കൃഷ്ണ നദിയിലെ ജലം ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ ജലസേചനത്തിനായി എടുക്കാനുള്ള ആന്ധ്ര മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡിയുടെ തീരുമാനത്തിനെ ശക്തമായി എതിര്‍ത്തുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു രംഗത്തെത്തി.

ശ്രീശൈലം പദ്ധതിയിലൂടെ ജലം എടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തികച്ചും ഏകപക്ഷീയമാണ്. ഇത് സംസ്ഥാന പുന:സംഘടനാ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് റാവു ആരോപിച്ചു. ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കും. ഈ തീരുമാനം തെലങ്കാനയുടെ സംസ്ഥാനതാല്‍പ്പര്യങ്ങള്‍ക്ക് തീര്‍ത്തും എതിരാണ്.’ റാവു വ്യക്തമാക്കി.

ALSO READ: ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2059 പേര്‍ക്കെതിരെ കേസ്

ശ്രീശൈലം ജലസേചന പദ്ധതി ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്നതാണ്. ഇതില്‍ തമ്മില്‍ ധാരണയാകാതെയാണ് പുതിയ ജലസേചന പദ്ധതിയുമായി ആന്ധ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ചന്ദ്രശേഖര റാവു വ്യക്തമാക്കി. ഉന്നത തല സമിതിയുടെ അംഗീകാ രമില്ലാതെ പദ്ധതി നടപ്പാക്കുന്നത് നിയമലംഘനമാണെന്നും അംഗീകരിക്കാനാകില്ലെന്നും റാവു ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button