Latest NewsKeralaNewsIndia

രാജ്യത്ത് യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അൻപതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സർവീസ് തുടങ്ങുന്നത്. ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ രാജധാനി എക്സ്പ്രസിന്റെ സമയക്രമം പാലിച്ചു രാവിലെ 11.25നു പുറപ്പെടും.

തിരുവനന്തപുരത്തു നിന്നു തിരിച്ചുള്ള സർവീസ് 15 മുതലാണ്. കേരളത്തിലേക്കുള്ള ബുക്കിങ് ഇന്നലെ രാത്രി ഒൻപതിനാണ് ആരംഭിച്ചത്. തിരക്ക് കൂടുന്നതതനുസരിച്ച് നിരക്ക് കൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണുള്ളത്.

ഡൽഹി– തിരുവനന്തപുരം സ്പെഷൽ ട്രെയിൻ (02432) ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലാണ്. തിരിച്ചുള്ള സർവീസ് (02431) വെള്ളി, വ്യാഴം, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 7.45നു പുറപ്പെടും. തിരുവനന്തപുരം, എറണാകുളം സൗത്ത്, കോഴിക്കോട്, മംഗളൂരു, മഡ്ഗാവ്, പൻവേൽ, വഡോദര, കോട്ട എന്നിവിടങ്ങളിലാണു സ്റ്റോപ്.

കേരളത്തിലെ സ്റ്റോപ്പും സമയവും

ന്യൂഡൽഹി– തിരുവനന്തപുരം: കോഴിക്കോട്ട് പിറ്റേന്നു രാത്രി 9.52, എറണാകുളത്ത് മൂന്നാം ദിനം പുലർച്ചെ 1.40, തിരുവനന്തപുരത്ത് പുലർച്ചെ 5.25.

തിരുവനന്തപുരം– ന്യൂഡൽഹി: എറണാകുളത്ത് രാത്രി 11.10, കോഴിക്കോട്ട് പുലർച്ചെ 2.47.

shortlink

Related Articles

Post Your Comments

Related Articles


Back to top button