KeralaLatest NewsNews

ദുബായില്‍ നിന്ന് കണ്ണൂരിലെത്തിയ പ്രവാസികളില്‍ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണം

കണ്ണൂര്‍: ദുബായില്‍ നിന്ന് കണ്ണൂരിലെത്തിയ പ്രവാസികളില്‍ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണം. ദുബായിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ 182 പ്രവാസികളില്‍ രണ്ട് പേര്‍ക്കാണ് കൊവിഡ് രോഗലക്ഷണം.ഇവരെ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും. ദുബായില്‍ നിന്നും 182 പേരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 7.20 നാണ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. 109 പേര്‍ കണ്ണൂര്‍ സ്വദേശികളും 47 പേര്‍ കാസര്‍കോട് സ്വദേശികളുമാണ്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാരാണ് ബാക്കിയുള്ളവര്‍.

Read Also : പ്രവാസികളുമായി കണ്ണൂരില്‍ ആദ്യവിമാനം : വിമാനത്തില്‍ 180 പേര്‍

20 ഗര്‍ഭിണികളും അഞ്ച് കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ള 41 പേരും സംഘത്തിലുണ്ട്. ആരോഗ്യ വകുപ്പിന്റെ വിശദമായ സ്‌ക്രീനിംഗാണ് നടത്തുന്നത്. രോഗലക്ഷണമില്ലാത്തവരെ കെഎസ്ആര്‍ടിസി ബസുകളില്‍ അതത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും മാറ്റും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ക്ക് പോകാന്‍ പ്രത്യേക ടാക്‌സി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button