Latest NewsNewsIndia

20 ല​ക്ഷം കോ​ടി​യു​ടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിച്ച് നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

ന്യൂ ഡൽഹി : കോവിഡ് പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ല​ക്ഷം കോ​ടി​യു​ടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിച്ച് കേന്ദ്ര ധനകാര്യമന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് അ​ഭി​യാ​ന്‍ എ​ന്ന പേ​രിലുള്ള പദ്ധതി . ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് തയാറാക്കിയത്.

പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നെന്നും സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം.  രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകും. ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുമെന്നും നിർമല സീതാരാമൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞ അഞ്ച് തൂണുകളെ മുൻനിർത്തിയാണ് ആത്മനിർഭർ ഭാരത് പദ്ധതി.ജൻധൻ യോജന, ആവാസ് യോജന, ഉജ്ജ്വല യോജന , സ്വഛഭ്രത്, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ വലിയ വിജയമായിരുന്നു. ജി എസ് ടി നിയമം രാജ്യത്ത് വലിയ മാററങ്ങൾ ഉണ്ടാക്കി. ഈ നേട്ടങ്ങളെല്ലാം ഓർത്ത് മാത്രമേ ആത്മ നിർഭർ ഭാരതിനെ കുറിച്ച് പറയാനാകുള്ളു. പാവപ്പെട്ടവരോടുള്ള കടമ മറക്കില്ലെന്നും, തൊഴിലാളുകളോടും പ്രായമായവരോടും, വികലാംഗരോടുമുള്ള പ്രതിബദ്ധത പാലിക്കുമെന്നും പറഞ്ഞ ധനമന്ത്രി 2014 മുതൽ 2019 വരെ മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആണ് ആത്മ നിർഭർ ഭാരത് അഭ്യാൻ എന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ സമസ്ത മേഖലകൾക്കും ഉത്തേജനം നൽകുന്നതാണ് പാക്കേജ്. ജിഡിപിയുടെ 10ശതമാനമാണ് ഇതിനായി നീക്കി വെക്കുന്നത്. പ്രത്യേക പാക്കേജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ധനകാര്യ മന്ത്രി നിർമല സീതാരാമൻ നാളെ അറിയിക്കുമെന്നും കർഷകർ, തൊഴിലാളികൾ ചെറുകിട സംരംഭകർ എന്നിവർക്ക് നേട്ടമുണ്ടാകുന്ന പാക്കേജ് ആണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുമാസം പൂര്‍ത്തിയായി. വൈറസുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേ തായിരിക്കും. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടില്ല. ഇതേതുടര്‍ന്ന് കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. കോവിഡ് വൈറസ് വ്യാപനത്തില്‍ ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. നമ്മുടെ ദൃഡനിശ്ചയം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ്. കോവിഡ് പോരാട്ടത്തില്‍ നമ്മള്‍ തോല്‍ക്കില്ല, നമ്മള്‍ തകരില്ല. കോവിഡില്‍ നിന്ന് രാജ്യം രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

 

Related Articles

Post Your Comments


Back to top button