Latest NewsIndiaNews

പിടിമുറുക്കി കോവിഡ് ; ചെന്നൈ കണ്ണകി നഗര്‍ ചേരിയില്‍ രോഗബാധിതരുടെ എണ്ണം മുപ്പതായി

ചെന്നൈ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും തമിഴ്‍നാട്ടിൽ അനുദിനം രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴിതാ ചെന്നൈയില്‍ കണ്ണകി നഗര്‍ ചേരിയിൽ കൊവിഡ് പടർന്ന് പിടിച്ചിരിക്കുകയാണ്. 7- പേർക്കാണ് ഇന്ന് കണ്ണകി നഗറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചേരിയിലെ രോഗബാധിതരുടെ എണ്ണം 30 ആയി.

തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. തമിഴ്‍നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം എണ്ണായിരം കടന്നിരിക്കുകയാണ്. അതേസമയം സാമൂഹിക അകലം പാലിക്കാത്തതിന്‍റെ പേരിൽ ചെന്നൈയിൽ പഴം പച്ചക്കറി കടകൾ ഉദ്യോഗസ്ഥർ തല്ലിതകർത്തു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെ വിൽപ്പന നടത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചെന്നൈ വാനിയമ്പാടിയിലാണ് സംഭവം നടന്നത്.

മുൻസിപ്പൽ കമ്മീഷണറും മലയാളിയുമായ സെസിൽ തോമസാണ് പച്ചക്കറി വണ്ടികൾ മറിച്ചിട്ടത്. തെരുവ് കച്ചവടക്കാരുടെ പഴവും പച്ചക്കറിയും റോഡിലേക്ക് വലിച്ചെറിഞ്ഞ ഉദ്യോഗസ്ഥര്‍ ചെറിയ പച്ചക്കറി കടകൾ തല്ലിതകർക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button