Latest NewsNews

ഇനി കഴിക്കാൻ മാത്രമല്ല ; മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാൻ ചക്ക ഉപയോഗിക്കാം

ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇനി അതിവേഗം ചാര്‍ജ് ചെയ്യാൻ നമ്മുടെ ചക്കയ്ക്ക് കഴിയും.  ഇതിനായി ചക്ക മുഴുവൻ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞിൽ മാത്രംമതി പവർബാങ്ക് ഉണ്ടാക്കാൻ. ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ സ്കൂൾ ഓഫ് കെമിക്കൽ ആൻഡ് ബയോമോളിക്കുലർ എൻജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസർ വിൻസന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയുടെ ഈ സാധ്യത വെളിപ്പെട്ടിരിക്കുന്നത്.

ചക്കയുടെ കൂഞ്ഞിൽ അടക്കമുള്ള മാംസളഭാഗം ഈർപ്പം നീക്കംചെയ്ത് കാർബൺ എയ്റോജെൽ ആക്കി ഉണ്ടാക്കുന്ന ഇലക്‌ടോഡുകള്‍ സൂപ്പർ കപ്പാസിറ്ററുകൾ ആണെന്നാണ്‌ കണ്ടെത്തൽ. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈർപ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്പോൾ കാർബൺ എയ്റോജെൽ കിട്ടും. ഇത് ഇലക്‌ട്രോഡുകളാക്കി അതിൽ വൈദ്യുതി സംഭരിക്കുന്നു. സാധാരണ ബാറ്ററികളിൽ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഇതിൽ അതിവേഗം സംഭരിക്കാമെന്നും ഗവേഷകൻ പറയുന്നു.

അതിവേഗ ചാർജ് കൈമാറ്റവും ഈ കപ്പാസിറ്ററുകൾ പ്രകടിപ്പിക്കുന്നു. ഇത് മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും. ചക്കയ്ക്കുപുറമേ ദുരിയാൻ പഴത്തിന്റെ കൂഞ്ഞും ഇതിനായി ഉപയോഗിക്കാമെന്നും പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button