Latest NewsNewsIndia

കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന സൈനികനെ ആശുപത്രിയിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ ഡൽഹിയിലെ ആർമി ബേസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31 വയസുകാരനായ സൈനികനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്വാസകോശ അർബുദ ബാധിതനായ ഇദ്ദേഹത്തെ ചികിത്സക്കായി സൈന്യത്തിന്റെ കീഴിലുള്ള റിസർച്ച്​ ആൻഡ് റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ​കോവിഡ് ​ പോസിറ്റീവായതിനെ തുടർന്ന്​ മേയ്​ അഞ്ചിന്​ നരൈനയിലെ സൈനിക ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

ALSO READ: ആശുപത്രി പ്രസവ വാർഡിൽ പാക്കിസ്ഥാൻ പിന്തുണക്കുന്ന താലിബാൻ ഭീകരാക്രമണം; കരളലിയിപ്പിക്കുന്ന സംഭവത്തിൽ മരിച്ചത് നവജാത ശിശുക്കളും, ഗർഭിണികളും, അമ്മമാരും

മഹാരാഷ്​ട്രയാണ്​ സൈനികന്റെ സ്വദേശം. കുടുംബം രാജസ്​ഥാനിലെ അൽവാറിലാണ്​. മൃതദേഹം പോസ്​​റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments


Back to top button