KeralaLatest NewsNews

രമേശ് ചെന്നിത്തല ചെയ്ത ടെലിഫോണ്‍ കോളുകളെ മോശമായി ചിത്രീകരിച്ചതിൽ വിഷമമുണ്ട്: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നതായി ഉസ്മാന്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയും ഖത്തര്‍ ഇന്‍കാസിന്റെ സ്ഥാപക നേതാവുമായ കെകെ ഉസ്മാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രവാസി സംഘടന നേതാക്കളെ ഫോണില്‍ വിളിക്കുന്ന വീഡിയോ പുറത്തു വന്നതിന്​ പിന്നാലെയാണ് ഉസ്മാനെ പരിഹസിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പരാതി നൽകിയത്.

Read also: ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദം : കനത്ത മഴയും കാറ്റും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് : മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്

ഗര്‍ഭിണിയായ മകളെ സുരക്ഷിതമായി നാട്ടിലെത്തിക്കേണ്ടതിനാല്‍ ഖത്തറില്‍ നിന്നും നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തില്‍ കെകെ ഉസ്മാന്‍ നാട്ടിലെത്തിയിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ നെടുമ്ബാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button