Latest NewsIndiaNews

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിവേഗത്തിൽ ; ഗുരുതര രോഗ ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല

ചെന്നൈ : തമിഴ്‌നാട്ടിൽ ദിനപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതോടെ ഗുരുതര രോഗ ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് തീരുമാനം. ആശുപത്രികൾ നിറഞ്ഞതോടെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്.   സ്കൂളുകളും കോളേജുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്ത് ക്വാറന്‍റീൻ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്.

ദിവസവും എഴുന്നൂറിലധികം രോഗികളാണ് തമിഴ്നാട്ടിൽ പുതുതായി ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ആരോഗ്യ പ്രോട്ടോക്കോൾ നടപ്പാക്കാൻ തീരുമാനിച്ചത്. രോഗക്ഷ്ണമില്ലാത്ത കൊവിഡ് ബാധിതരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കും. ഇതോടെ ശ്വാസതടസം അടക്കം ഗുരുതര പ്രശ്നമില്ലാത്തവരെയും ആശുപത്രികളിൽ നിന്ന് മടക്കി അയച്ചു. ചെന്നൈയിലെ ആദംബാക്കം നങ്കനല്ലൂർ വേളാച്ചേരി എന്നിവടങ്ങളിൽ നിന്നും ഇന്ന് തിരികെ അയച്ചത് നൂറ് കണക്കിന് രോഗികളെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button