Latest NewsUAENewsGulf

ദുബായിൽ വാഹനങ്ങള്‍ക്ക് തീപ്പിടിച്ച് മൂന്ന് ഏഷ്യക്കാർ മരിച്ചു

ദുബായ് : യുഎയില്‍ അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തീപ്പിടിച്ച് മൂന്നുപേര്‍ മരിച്ചു. ശൈഖ് സായിദ് റോഡിലാണ് വാഹനപകടം നടന്നത്. രണ്ടു സ്ത്രീകളടക്കം മരിച്ച മൂന്നുപേരും ഏഷ്യക്കാരാണ്.

നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് തീപ്പിടിക്കുകയായിരുന്നെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി പറഞ്ഞു. നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാര്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്നാണ് അഗ്നിബാധയുണ്ടായത്. ഇതിന് പിന്നാലെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇടിച്ചു. കത്തി നശിച്ച ഒരു കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button