KeralaLatest NewsNews

ആശങ്ക: കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ ബന്ധുവീട്ടിലും എത്തിയിരുന്നു

കൽപറ്റ: വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലും എത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരനും വയലാ സ്വദേശിയുമായ ബന്ധുവിനെയാണ് ഇദ്ദേഹം സന്ദര്‍ശിച്ചത്. ബന്ധുവിനെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 24 പൊലീസുകാരടക്കം 50ഓളം പൊലീസുകാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

Read also: കുവൈത്തിൽ കോവിഡ് വ്യാപനം കൂടുന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 885 പേർക്ക്

മൂന്ന് പൊലീസുകാരിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും മെയ് രണ്ടിനെത്തിയ ലോറി ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച യുവാവില്‍ നിന്നാണ് പൊലീസുകാര്‍ക്ക് രോഗബാധയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button