Latest NewsIndia

രാജ്യത്ത് ഒറ്റക്കൂലി സംവിധാനം വേതനം വെട്ടിക്കുറയ്‌ക്കാന്‍ ആണെന്ന് എളമരം കരീം

കോവിഡിന്റെ മറവില്‍ 178 രൂപ മിനിമം വേതനം രാജ്യത്താകെ അടിച്ചേല്‍പ്പിക്കാനാണ് ഈ പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം:രാജ്യമൊട്ടാകെ ഒറ്റക്കൂലി സംവിധാനം നടപ്പാക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനത്തിനെതിരെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം. ഒരു മാസത്തെ മിനിമം വേതനം 18,000 രൂപയായി വര്‍ധിപ്പിക്കണമെന്ന 46–-ാം ലേബര്‍ കോണ്‍ഗ്രസ് ശുപാര്‍ശയില്‍ ഇതുവരെ കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള കമീഷനും ഇത് അംഗീകരിച്ചതാണ്.

ഒരു ദിവസം 600 രൂപ വേതനം വേണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ലെന്നുമാത്രമല്ല, ദേശീയ അടിസ്ഥാന മിനിമം വേതനം ദിവസം 178 രൂപയായി നിശ്ചയിച്ചിരിക്കുകയാണ്.മിനിമം വേതനം 370 രൂപയായി വര്‍ധിപ്പിക്കണമെന്ന വിദഗ്ധ സമിതി തീരുമാനവും നടപ്പാക്കുന്നില്ല. ഇതിനു പുറമെ തൊഴില്‍നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ റദ്ദാക്കിക്കൊണ്ടിരിക്കുകയുമാണ്. കോവിഡിന്റെ മറവില്‍ 178 രൂപ മിനിമം വേതനം രാജ്യത്താകെ അടിച്ചേല്‍പ്പിക്കാനാണ് ഈ പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി.

അതേസമയം സമസ്ത മേഖലയിലും മിനിമം കൂടി നടപ്പാക്കും. ഒരു രാജ്യം ഒരു കൂലി നടപ്പിലാക്കും. തൊഴിലാളികള്‍ക്ക് വാര്‍ഷിക ആമരാഗ്യ പരിരക്ഷ അടക്കം തൊഴിലിടത്തെ സുരക്ഷ വര്‍ധിപ്പിക്കും. അടക്കമുള്ള പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ചത്.നിലവില്‍ 30 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് മിനിമം വേതനം ലഭ്യമാകുന്നത്. പുതിയ നയപ്രകാരം അസംഘടിത തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കേണ്ടി വരും.

തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കേണ്ടതുണ്ടെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.മിനിമം വേതനത്തിന്റെ കാര്യത്തില്‍ പ്രാദേശിക അസമത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഫ്‌ളോര്‍ വേജ് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇതനുസരിച്ച് മിനിമം വേതനം നിശ്ചയിക്കുന്ന രീതി ലളിതമാക്കി.എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നല്‍കണമെന്നും ധനമന്ത്രി നിര്‍ദ്ദേശിക്കുന്നു. തൊഴിലാളികള്‍ക്ക് വര്‍ഷാ വര്‍ഷം ആരോഗ്യ പരിശോധന നടത്തണം.

അപകടകരമായ മേഖലകളില്‍ തൊഴിലെടുക്കുന്ന കുറഞ്ഞത് 10 തൊഴിലാളികളെങ്കിലുമുള്ള സ്ഥാപനങ്ങള്‍ ജോലിയെടുക്കുന്നവര്‍ക്കുള്ള സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തണം. അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നിര്‍വചിക്കുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്. നിര്‍വചനത്തില്‍ തൊഴിലുടമ നേരിട്ട് തൊഴില്‍ നല്‍കുന്നവരും കരാറുകാരന്‍ മുഖേന ജോലി ചെയ്യുന്നവരും ഉള്‍പ്പെടും.എല്ലാ ജില്ലകളിലുമുള്ള പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തി എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സിന്റെ പരിധി വ്യാപിപിക്കും.

ഒരു വര്‍ഷത്തേക്ക് 30 ശതമാനം ശമ്പളം കൊറോണ പ്രതിരോധ ഫണ്ടിലേക്ക് നല്‍കും; മറ്റു ചെലവുകള്‍ കുറയ്‌ക്കാനും രാഷ്‌ട്രപതി

10 പേരില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനമാണെങ്കിലും അപകടകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ പണി എടുക്കുന്നവരെ എ എസ് ഐ സിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം.എല്ലാ തൊഴില്‍ മേഖലയും സ്ത്രീകള്‍ക്ക് തുറന്നു കൊടുക്കണമെന്നും സുരക്ഷ ഉറപ്പു വരുത്തി രാത്രിയിലും ജോലി ചെയ്യാന്‍ അവര്‍ക്ക് അനുവാദം നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button