Latest NewsNewsIndia

കോവിഡ് -19 : ക​ർ​ണാ​ട​ക​യി​ൽ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ അ​റു​പ​തു​കാ​രൻ മരിച്ചു

ബം​ഗ​ളൂ​രു : പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ ആ​ദ്യ രോ​ഗി ക​ർ​ണാ​ട​ക​യി​ൽ മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. കൊറോണ വൈറസ് സ്ഥി​രീ​ക​രി​ച്ച ഇ​യാ​ൾ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ന്യൂ​മോ​ണി​യാ​യും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തരായവരുടെ രക്തത്തിലെ ‘പ്ലാസ്മ’യിലടങ്ങിയിരിക്കുന്ന ‘ആന്റിബോഡി’, രോഗിയായ ആളിലേക്ക് പകര്‍ത്തിനല്‍കി, അയാളെ രോഗത്തോട് പോരാടാന്‍ പ്രാപ്തനാക്കുന്നതാണ് ‘പ്ലാസ്മ തെറാപ്പി’. ആദ്യഘട്ടത്തില്‍ വളരെ ഫലപ്രദമായ ചികിത്സയാണിതെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ വന്നിരുന്നത്.

അതേസമയം രോഗിയുടെ മരണം പ്ലാ​സ്മ തെ​റാ​പ്പി​ ചികില്‍സ രീതി തെറ്റാണെന്നല്ല തെളിയിക്കുന്നതെന്നാണ് ഡോ.യുഎസ് വിശാല്‍ റാവു പറയുന്നത് . ഇത് ക്ലിനിക്കല്‍ പരീക്ഷണമാണ്. പ്രത്യേക അനുമതി ലഭിച്ച രോഗിയിലാണ് ഈ ചികില്‍സ രീതി പരീക്ഷിച്ചത്. ഇത് എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള ചികില്‍സ രീതിയല്ല. കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനുള്ള ചികില്‍സ രീതിയാണ് ഡോ.യുഎസ് വിശാല്‍ റാവു ഇന്ത്യന്‍ എക്സപ്രസിനോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button