KeralaLatest NewsIndia

വായ്പ മുഴുവൻ മോദി സർക്കാർ എഴുതിത്തള്ളിയിട്ടും അതൊന്നുമറിയാതെ കേസും കോടതിയുമായി കൊടും മഞ്ഞത്ത് ലണ്ടനിലെ കോടതികൾ കയറിയിറങ്ങുകയാണ് പാവം മല്യ : ജിതിൻ ജേക്കബ് എഴുതുന്നു

മോദി സർക്കാർ വിജയ് മല്യയുടെ വായ്‌പകൾ എഴുതി തള്ളിയെന്ന കോൺഗ്രസ് പ്രചാരണത്തെയും മലയാള മാധ്യമങ്ങളുടെ പ്രചാരണത്തെയും പരിഹസിച്ചു എഴുത്തുകാരൻ ജിതിൻ ജേക്കബ്.ഞാൻ വായ്പ എടുത്ത പണം തിരിച്ചു തരാം, പലിശയും കേസും ഒഴിവാക്കിത്തരണം എന്ന വിജയ് മല്യയുടെ നിലവിളി കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.

അയാൾ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തതും അത് കിട്ടാക്കടം ആയതും, നിൽക്കക്കളിയില്ലാതെ ഇന്ത്യ വിട്ടതും എല്ലാം നമുക്കറിയാം. പക്ഷെ പുള്ളി അറിയാത്ത ഒരു കാര്യമുണ്ട്. ആ ബാങ്ക് വായ്പ മുഴുവൻ നരേന്ദ്രമോദി സർക്കാർ എഴുതിത്തള്ളിയിരുന്നു. ആ രഹസ്യം മലയാളികൾക്ക് മാത്രമേ അറിയാവൂ.

കാരണം വായ്പ എഴുതിത്തള്ളിയ കാര്യം മനോരമയും, ഏഷ്യാനെറ്റും, മാതൃഭൂമിയും അടക്കമുള്ള നിഷ്പക്ഷ മലയാളം മാധ്യമങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മനോരമ വായിക്കാത്തത് കൊണ്ടും, എട്ടുമണിക്കുള്ള മലയാളം മാധ്യമ ജഡ്ജിമാരുടെ അന്തിവെടി ചർച്ച കാണാത്തതുകൊണ്ടും മല്യ ഇതൊന്നും അറിഞ്ഞിട്ടുമില്ല.

Sunil Soman ചേട്ടാ, നമ്മുടെ മല്ല്യയെ അവിടെയെവിടെയെങ്കിലും കാണുകയാണെങ്കിൽ ഈ സന്തോഷ വർത്തമാനം അറിയിക്കണേ. വായ്പ മുഴുവൻ മോഡി സർക്കാർ എഴുതിത്തള്ളിയിട്ടും അതൊന്നുമറിയാതെ കേസും കോടതിയുമായി കൊടും മഞ്ഞത്ത് ലണ്ടനിലെ കോടതികൾ കയറിയിറങ്ങുകയാണ് പാവം. അല്ലെങ്കിൽ തന്നെ അവിടെ മുഴുവൻ കൊറോണയാണ്. ആദ്യം അവിടുന്നുള്ള ഫ്ലൈറ്റിൽ കയറി പോരാൻ പറ.

ബാങ്കുകൾ വായ്പ എഴുതി തള്ളിയതിന്റെ Settlement ലെറ്റർ കോട്ടയത്ത് വന്നാൽ മാമച്ചൻ നേരിട്ട് കൊടുക്കും. എല്ലാം കോംപ്ലിമെന്റ്റ് ആക്കിയിട്ടുണ്ട്. ശിഷ്ടകാലം മല്ല്യയ്ക്ക് ഇവിടെ കൂടാം. മടങ്ങിവരുന്ന പ്രവാസികൾക്ക് ഫ്രീ ആയി BSNL സിം, 6 മാസം ശമ്പളം, ഭക്ഷണം, ജോലി എല്ലാം കൊടുക്കുന്നുമുണ്ട്.

എന്നാലും 12000 കോടി രൂപയുടെ വയ്പ് മോഡി സർക്കാർ എഴുതിത്തള്ളിയ വാർത്ത മല്യയെ അറിയിക്കാതെ ഒളിപ്പിച്ചു വെച്ച ദേശീയ മാധ്യമങ്ങളുടെ ക്രൂരമായ അനാസ്ഥയെ എന്തുപറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. സ്വന്തം സംസ്ഥാനമായ കർണാടകയിലെ മാധ്യമങ്ങൾ പോലും ആ വാർത്ത മൂടിവെച്ചു.

സത്യസന്ധരും, നിഷ്പക്ഷരും, ജാതി- മത ചിന്തകൾ ഇല്ലാത്തവരും, രാഷ്ട്രീയ തിമിരം ബാധിക്കാത്തവരും, സർവോപരി മാധ്യമ ധർമം മാത്രം ഉയർത്തികാട്ടുന്നവരുമായ മലയാളം മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നു എങ്കിൽ ഭരണകൂടം മറച്ചുവെച്ച ഇതുപോലുള്ള രഹസ്യങ്ങൾ എന്നെങ്കിലും പുറത്ത് വരുമായിരുന്നോ. കേരളത്തിന് പുറത്തെ മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് വലിയ കുണ്ഠിതം ഉണ്ട് എന്ന് മാത്രം ഈ അവസരത്തിൽ ഊന്നി ഊന്നി പറഞ്ഞുകൊണ്ട് നിര്ത്തുന്നു.

ജിതിൻ ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button