Latest NewsIndia

കോടതിയലക്ഷ്യം: വിജയ് മല്യയ്ക്ക് നാലുമാസം തടവ്

ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായ പ്രമുഖനുമായ വിജയ് മല്യയ്ക്ക് കോടതിയലക്ഷ്യ കേസിൽ തടവും പിഴയും. നാലു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും 2000 രൂപ പിഴ നൽകണം എന്നുമാണ് സുപ്രീം കോടതി വിധിയിൽ പ്രസ്താവിച്ചിരിക്കുന്നത്.

കോടതി ഉത്തരവുകൾ ലംഘിച്ചു കൊണ്ട് സ്വത്തു കൈമാറ്റം നടത്തിയതിനാണ് ശിക്ഷ. കോടതി വിധി മറികടന്ന് മകളുടെ പേരിലേക്ക് വിജയ് മല്യ സ്വത്തുക്കൾ കൈമാറിയിരുന്നു. തുടർന്ന് ചാർജ് ചെയ്ത കേസിൽ വിജയ് മല്യ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്നായിരുന്നു ശിക്ഷാവിധി. ലോൺ റിക്കവറി ഓഫീസറോഡ് ട്രാൻസ്ഫർ ചെയ്ത പണം തിരിച്ചുപിടിക്കാനും 8 ശതമാനം പലിശ ഈടാക്കാനും കോടതി നിർദ്ദേശിച്ചു.

Also read: ‘അടുത്ത വർഷം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും’: റിപ്പോർട്ട് പുറത്ത് വിട്ട് യുഎൻ

50 ദിവസത്തെ വേനൽക്കാല അവധി കഴിഞ്ഞാണ് തിങ്കളാഴ്ച സുപ്രീം കോടതി ഈ കേസിൽ ശിക്ഷ വിധിച്ചത്. ഏതാണ്ട് 40 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള യുണൈറ്റഡ് ബ്രുവറീസിന്റെ സ്വത്തുക്കളാണ് മല്യ മക്കളുടെ പേരിൽ കൈമാറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button