Latest NewsIndia

‘അടുത്ത വർഷം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും’: റിപ്പോർട്ട് പുറത്ത് വിട്ട് യുഎൻ

ജനീവ: ജനസംഖ്യയിൽ അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്. ഈ നവംബറിൽ ലോക ജനസംഖ്യ 800 കോടി കടക്കുമെന്നും യുഎൻ വ്യക്തമാക്കുന്നു.

2030ൽ, ലോകത്തെ ജനങ്ങളുടെ എണ്ണം 850 കോടി കവിയുമെന്നും 2050ൽ, ജനസംഖ്യ 970 കോടി എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2080 ആകുമ്പോഴേക്കും ലോകത്തുള്ള മൊത്തം ആളുകളുടെ എണ്ണം ആയിരം കോടി കടക്കും.

Also read: ബലൂചിസ്ഥാനിലെ പ്രളയം: മരണം 77, ബാധിച്ചത് 2 മില്യൺ ജനങ്ങളെ

അടുത്ത വർഷത്തിൽ ജനസംഖ്യാ വർധനവിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നതിന് യുഎൻ ഊന്നൽ കൊടുക്കുന്നുണ്ട്. നിലവിൽ, ചൈനയാണ് ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. തൊട്ടു പിറകിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ലോകത്ത് ഏറ്റവും അംഗബലമുള്ള കരസേനകളിലും ചൈനയും ഇന്ത്യയും യഥാക്രമം, ഒന്നും രണ്ടും സ്ഥാനങ്ങൾ അലങ്കരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button