Latest NewsNews

ബലൂചിസ്ഥാനിലെ പ്രളയം: മരണം 77, ബാധിച്ചത് 2 മില്യൺ ജനങ്ങളെ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഉണ്ടായ പ്രളയത്തിൽ 77 മരണം. പ്രളയത്തിൽ 8 ഡാമുകൾ തകർന്നിരുന്നു. ഇതോടുകൂടി പ്രളയം അതിരൂക്ഷമാവുകയായിരുന്നു. പ്രളയത്തിൽ ആയിരത്തോളം വീടുകൾ തകർന്നിട്ടുണ്ട്. രണ്ട് മില്യൻ ജനങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കനത്ത മഴയിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജലസേചനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ചെറിയ അണക്കെട്ടുകൾ തകർന്നു വീണത്. നിരവധി പേർ വീട് തകർന്നു വീണാണ് മരണപ്പെട്ടിരിക്കുന്നത്.

ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലും പ്രളയം രൂക്ഷമായി തുടരുകയാണ്. പ്രളയത്തിൽ പത്തിലേറെ പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിലെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button