Latest NewsIndia

വിവാഹമുള്‍പ്പെടെ സ്വകാര്യ ചടങ്ങുകള്‍ ഉൾപ്പെടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക

ബംഗളുരു: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ മെയ് 17ന് അവസാനിക്കാനിരിക്കെ വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മാര്‍ഗഗ്ഗനിര്‍ദ്ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മെയ് 17 മുതല്‍ നിലവില്‍ വരും.വിവാഹപാര്‍ട്ടികളില്‍ പരമാവധി അന്‍പത് പേര്‍ മാത്രമെ പങ്കെടുക്കാവൂ. അതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കും. കല്യാണമുള്‍പ്പടെയുള്ള സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വിവാഹത്തോട് അനുബന്ധിച്ച്‌ മദ്യസല്‍ക്കാരം പാടില്ല. തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തിയ ശേഷം മാത്രമേ അതിഥികളെ പ്രവേശിപ്പിക്കാവൂ. പങ്കെടുക്കുന്ന മുഴുവന്‍ പേരുടെ വിവരങ്ങളും വീട്ടുകാരുടെ കൈവശം ഉണ്ടായിരിക്കണം. സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം മാത്രമെ അതിഥികളെ കല്യാണമുള്‍പ്പടെയുള്ള പരിപാടികള്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളു. പങ്കെടുക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും വീട്ടുകാരുടെ കൈവശം ഉണ്ടായിരിക്കണം.

‘എന്റെ ജീവിതമോ പോയി മറ്റുള്ളവരുടെത് കൂടെ കുളമാക്കാം എന്ന ധാരണയിൽ നടക്കുന്നവരാണ് മിക്ക അഭിനവ നവോത്ഥാന ഫെമിനിസ്റ്റുകളും , ഇത്തരത്തിൽ ദുർബലരെ തെറ്റിദ്ധരിപ്പിച്ച് നടുറോട്ടിൽ ഇറക്കുന്ന ഇക്കൂട്ടർ സമൂഹത്തിന് ഭാരമാണ് ‘: ദീപ നരേന്ദ്രൻ എഴുതുന്നു

ഇത്തരം പരിപാടികളില്‍ സാനിറ്റൈസറും മാസ്‌കുകളും നിര്‍ബന്ധമാണെന്നും മാര്‍നിര്‍ദേശത്തില്‍ പറയുന്നു. കണ്ടെയ്‌നര്‍ സോണുകളിലെ താമസക്കാര്‍ക്ക് വിവാഹചടങ്ങുകളിലോ മറ്റ് ഏതെങ്കിലും സ്വകാര്യപരിപാടികളിലോ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button