Devotional

വിഷ്ണുഭഗവാനെ ഈ മന്ത്രം ചൊല്ലി പ്രാര്‍ഥിച്ചാല്‍

 

അഭീഷ്ട സിദ്ധിക്കായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മന്ത്രങ്ങളിലൊന്നാണ് അഷ്ടാക്ഷരമന്ത്രം. സര്‍വ ഐശ്വര്യങ്ങളുടേയും കാരകനായ മഹാവിഷ്ണുവിനെയാണ് ഈ മന്ത്രത്തിലൂടെ പ്രീതിപ്പെടുത്തുന്നത്. ”ഓം നമോ നാരായണായ” എന്നതാണ് എട്ടക്ഷരമുള്ള ഈ മന്ത്രം. മന്ത്രങ്ങളെല്ലാം സാധാരണയായി പ്രണവം അഥവാ ഓംകാരം ചേര്‍ത്താണു ജപിക്കുക. മന്ത്രത്തിന്റെ തന്നെ ഭാഗമായി ഓംകാരം പതിവില്ല. എന്നാല്‍ അഷ്ടോത്തര മന്ത്രത്തിലെ ഓംകാരം മന്ത്രത്തിന്റെ ഒഴിച്ചുകൂടാത്ത ഒരംശമാണ്. അതുംകൂടി ചേര്‍ന്നാലേ എട്ടക്ഷരമാകുന്നുള്ളു. ഈ മന്ത്രത്തിനു സാധ്യനാരായണന്‍ ഋഷിയും, ദേവിഗായത്രി ഛന്ദസ്സും, പരമാത്മാവ് ദേവതയുമാണ്.

ധ്യാനശ്ളോകം:
ഭാസ്വത്ഭാസ്വത്സഹസ്രപ്രഭമരിദരകൌ
മോദകീപങ്കജാനി
ദ്രാഘിഷ്ടൈര്‍ബാഹുദണ്ഡൈര്‍ദധതമജിതമാ
പീതവാസോ വസാനം
ധ്യായേത് സ്ഫായത്കിരീടോജ്ജ്വലമകുടമഹാ
കുണ്ഡലം വന്യമാലാ
വത്സശ്രീകൗസ്തുഭാഢ്യം സ്മിതമധുരമുഖം
ശ്രീധരാശ്ലിഷ്ടപാര്‍ശ്വം

ശത്രുദോഷങ്ങള്‍ മാറ്റും ജപങ്ങള്‍

കോടിസൂര്യന്റെ പ്രഭയുള്ളവനും നാലുകൈകളില്‍ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനും കിരീടം, കുണ്ഡലങ്ങള്‍, വനമാല, ശ്രീവത്സം, കൌസ്തുഭം എന്നിവയോടുകൂടിയവനും പ്രസന്നവദനനും, ലക്ഷ്മീദേവി, ഭൂമി എന്നിവര്‍ ഇരുഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്നവനും ആയ മഹാവിഷ്ണുവിനെയാണ് ശ്ലോകത്തിലൂടെ ധ്യാനിക്കുന്നത്. ധ്യാനശ്ലോകം ചൊല്ലിയതിനുശേഷമാണ് മന്ത്രജപം ആരംഭിക്കേണ്ടത്. ജപം എത്രയാകാം എന്നതിനു നിയമമൊന്നുമില്ലെങ്കിലും ദിവസവും 108 അല്ലെങ്കില്‍ 1,008 തവണ എന്നതാണ് ഉചിതം. പൂജയ്ക്കായി മന്ത്രം വിനിയോഗിക്കുന്നതെങ്കില്‍ ധ്യാനത്തിനുശേഷം ഗന്ധം, ജലം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം എന്നിവ സമര്‍പ്പിച്ചതിനുമേലാണ് ഗുരുപദിഷ്ടമായ രീതിയില്‍ മന്ത്രജപം നടത്തേണ്ടത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button