KeralaLatest News

കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. ദേവസ്വം ബോര്‍ഡിന് കീഴിലെ വാമനപുരം ഡിബിഎച്ച്എസിലെ അധ്യാപകനായ സി എസ് ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ആദര്‍ശ്.

ഒമ്പതിലും 11-ലും തോറ്റവര്‍ക്ക്‌ വീണ്ടും പരീക്ഷയെഴുതാൻ അവസരം

ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തില്‍ ചെരുപ്പ് മാല അണിഞ്ഞ സംഭവത്തിലാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button