KeralaLatest NewsNews

കടുവ ഭീതിയിൽ പത്തനംതിട്ട ; വീടിന് സമീപം കണ്ടതായി വീട്ടമ്മ

പത്തനംതിട്ട : വടശേരിക്കര പേഴുംപാറ കാവനാലില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വീടിന് സമീപം  വിറക് ശേഖരിക്കാനായി പോയ വീട്ടമ്മ കടുവയെ കണ്ടു.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തുകയാണ്. മയക്കുവെടി വിദഗ്‍ധര്‍ അടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞദിവസവും പേഴുംപാറയില്‍ കടുവയെ കണ്ടെത്തിയിരുന്നു. തണ്ണിത്തോട്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോഴും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തണ്ണിത്തോട് നിന്ന് മണിയാറും പിന്നീട് വടശ്ശേരിക്കരയിലും പേഴുംപാറയിലുമായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button