Latest NewsKerala

യു.ഡി.എഫ് ജനപ്രതിനിധികളോട് ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെട്ട സംഭവം, യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

വാളയാറിലെത്തിയ യു.ഡി.എഫ് ജനപ്രതിനിധികളോട് ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ജനപ്രതിനിധികള്‍ അതിര്‍ത്തിയില്‍ എത്തിയതിന് ശേഷം ഇവിടെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടത്. വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു .

രഹന ഫാത്തിമയുടെ ‘ഗോമാതാ ഉലർത്ത്’ വീഡിയോക്കെതിരെ ഹൈക്കോടതിയിൽ പരാതി, ജാമ്യ വ്യവസ്ഥ ലംഘിച്ചു

ഗുരുവായൂരില്‍ മന്ത്രി എ.സി മൊയ്തീന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സന്ദര്‍ശിച്ചിരുന്നു.ഇവര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയോട് ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെടാത്തതും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിക്കും എന്ന് വ്യക്തമാക്കി. രോഗി ഉണ്ടായിരുന്ന സമയത്ത് ചെക്ക് പോസ്റ്റിലുണ്ടായിരുന്ന എം.പിമാരായ വി.കെ ശ്രീകണ്oന്‍, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കരെ എന്നിവര്‍ നിരീക്ഷണത്തില്‍ പോകണം എന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button