Latest NewsNewsTechnology

എയര്‍ടെല്‍ പ്രീ പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : കാരണമിതാണ്

എയര്‍ടെല്‍ പ്രീ പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം. വിവിധ പ്ലാനുകള്‍ക്ക് കൂടുതല്‍ ഡാറ്റയും സംസാരസമയവും നീട്ടി നൽകി. ജിയോയുമായുള്ള മത്സരത്തിനു ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങൾ. ഇതിന്റെ ഭാഗമായി . 98 രൂപ പ്ലാനില്‍ 6 ജി.ബിയാണ് ഡാറ്റ ലഭിച്ചിരുന്നതെങ്കിൽ ഇനി 12ജിബി ഡാറ്റ ലഭിക്കും. 101 രൂപയ്ക്കാണ് ജിയോ നിലവില്‍ 12 ജി.ബി ഡാറ്റ നല്‍കുന്നത്. 500 രൂപ ചാര്‍ജ് ചെയ്താല്‍ 480 രൂപയുടെ സംസാരസമയമാണ് ഇനി ലഭിക്കുക. നേരത്തെ 423.73 രൂപയാണ് ലഭിച്ചിരുന്നത്. 1000 രൂപ ചാര്‍ജ് ചെയ്താല്‍ 960 രൂപയുടെ സംസാര സമയമാണ് ഇനി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button