KeralaLatest NewsIndia

കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പെട്ട് മൂന്ന് മരണം

അപകടത്തില്‍പ്പെട്ട അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

ഹൈദരാബാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ചെമ്ബുകടവ് സ്വദേശി അനീഷ്, മകള്‍ അനാലിയ, ഡ്രൈവര്‍ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

എസ്. രാജേന്ദ്രൻ എംഎൽഎയുടെ വീടിന്റെ മുകള്‍ നിലയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സബ്കളക്ടറുടെ സ്റ്റോപ്പ് മെമ്മോ

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.ബീഹാര്‍ വാസ്ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്‌കൂളില്‍ അധ്യാപകനാണ് അനീഷ്. ബീഹാറില്‍ നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിസാമാബാദില്‍ വെച്ച്‌ ട്രക്കിന് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button