Latest NewsCameraNewsMobile PhoneTechnology

വസ്ത്രങ്ങളുടെ ഉള്ളിലുള്ളവ തെളിഞ്ഞുകാണാന്‍ സഹായിക്കുന്ന വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറ വിവാദമാകുന്നു

വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറ വിവാദമാകുന്നു. വണ്‍പ്ലസ് 8 പ്രോയുടെ ഫോട്ടോക്രോം എന്ന ഫില്‍റ്ററാണ് വിവാദമായിരിക്കുന്നത്. കറുത്ത വസ്ത്രങ്ങളുടെയോ പ്ലാസ്റ്റിക്കിന്റേയും ഉള്ളിലുള്ളവ തുളച്ച്  കാണാൻ  സഹായിക്കുന്ന എക്‌സ്‌റേ വിഷനാണ് വിവാദ കേന്ദ്രം.

കറുത്ത പ്ലാസ്റ്റിക് ഉപകരണങ്ങള്‍ ഈ ഫീച്ചറുപയോഗിച്ച് ചിത്രീകരിച്ചാല്‍ ഉള്ളിലുള്ളത് എന്തൊക്കെയാണെന്ന് തെളിഞ്ഞു കാണാനാകും. ബെന്‍ ഗെസ്‌കിന്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവ് നടത്തിയ പരീക്ഷണ വീഡിയോയാണ് ആദ്യം ഹിറ്റായത്. പിന്നാലെ അണ്‍ബോക്‌സ് തെറാപ്പി എന്ന യുട്യൂബ് ചാനലില്‍ അടക്കം വണ്‍പ്ലസ് 8 പ്രോയുടെ ഈ ക്യാമറാ സവിശേഷത പ്രത്യക്ഷപ്പെട്ടു.

 

ഇന്‍ഫ്രാറെഡ് വെളിച്ചം മനുഷ്യന്റെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവില്ല. തെര്‍മല്‍ ക്യാമറകളിലും ഇന്‍ഫ്രാറെഡ് വിഷന്‍ കണ്ണടകളിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് വണ്‍പ്ലസ് 8 പ്രോയുടെ ഈ ഫില്‍റ്ററിലും ഉപയോഗിക്കുന്നത്. കറുത്ത വസ്ത്രങ്ങള്‍ക്കും കട്ടികുറഞ്ഞ പ്ലാസ്റ്റിക്കും അപ്പുറമുള്ളത് വണ്‍പ്ലസ് ക്യാമറയിലൂടെ കാണാനാകുന്നുവെന്നാണ് ഉയരുന്ന ആരോപണം.

shortlink

Post Your Comments


Back to top button