Latest NewsNewsMobile Phone

ചൈന വിരുദ്ധ പ്രചാരണം ശക്തം, മിനിറ്റുകൾക്കുള്ളിൽ വിറ്റുതീര്‍ന്നു വണ്‍പ്ലസ് 8 പ്രോ സ്മാർട്ട് ‌ഫോൺ

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടർന്ന് രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം സോഷ്യൽ മീഡിയിൽ ശക്തമായിരിക്കുകയാണ്. അതേസമയം പ്രചരണങ്ങൾക്കിടയിലും ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്റെ പുതിയ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്‌ഫോണായ ‘വണ്‍ പ്ലസ് 8പ്രോ’ ഇന്ത്യയില്‍ വിറ്റുതീര്‍ന്നത് മിനിറ്റുകൾക്കുളിൽ.

പുതിയ ഐഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ആമസോണില്‍ വില്‍പനയ്‌ക്കെത്തിച്ച ഫോണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആമസോണില്‍ ലഭ്യമല്ലാതായി. ഫോണ്‍ കിട്ടാത്തതിനെ തുടര്‍ന്ന് പലരും ട്വിറ്ററില്‍ തന്നെ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായെത്തി. ചൈനീസ് ഫോണിന്‍റെ വില്‍പ്പനയിലെ കുതിച്ചുചാട്ടം ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള ഇന്ത്യക്കാരുടെ അഭിനിവേഷമാണ് കാണിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്.

81.86 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി ബന്ധത്തോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വണ്‍പ്ലസ്. ബിബികെ ഇലക്ട്രോണിക്‌സിന് കീഴില്‍ ഓപ്പോ, വിവോ, റിയല്‍മി, ഐക്യൂ എന്നീ നിരവധി ബ്രാന്‍ഡുകളും വലിയ മല്‍സരമാണ് ഇന്ത്യന്‍ വിപണിയില്‍ കാഴ്ച്ചവെക്കുന്നത്.

shortlink

Post Your Comments


Back to top button