Festivals

റമദാൻ: മനസിലെ നിരാശ ബോധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന വ്രതാനുഷ്ടാനം

ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ നാലാമത്തേതാണ്‌ റംസാന്‍ വ്രതാനുഷ്ഠാനം. വിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിച്ച് മനുഷ്യര്‍ക്ക്‌ ആന്തരികവെളിച്ചം നല്‍കിയ അല്ലാഹുവിന്‌ നന്ദി സൂചകമായാണ്‌ നാം വ്രതമനുഷ്ഠിക്കുന്നത്‌. റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മനസിലെ നിരാശ ബോധത്തെ ഇല്ലാതാക്കാന്‍ കഴിയും. നന്‍‌മയും സന്തോഷവും നിറഞ്ഞ ജീവിതം ലഭ്യമാവാന്‍ റംസാന്‍ വ്രതം ഏറെ സഹായകരമാണ്. ജീവിതത്തില്‍ എന്നും ഒരു തണലായി സര്‍വ്വേശ്വരന്‍ ഉണ്ടെന്ന് മനസ്സിൽ വന്നുകഴിഞ്ഞാൽ പ്രതീക്ഷകള്‍ തനിയെ വളരും.

റംസാന്‍ മാസം പകല്‍സമയം ഇസ്ലാം മതവിശ്വാസികള്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. ഖുര്‍ ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട്‌ പകല്‍ കഴിഞ്ഞാല്‍ സന്ധ്യാസമയത്ത് വ്രതം അവസാനിപ്പിക്കുന്നു. റംസാന്‍ വ്രതാനുഷ്‌ഠാനങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാളായി. പെരുന്നാളിന്‌ പുത്തനുടുപ്പുകള്‍ അണിയുന്നു. വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കും. രാവിലെ ജുമഅ പള്ളികളില്‍ വച്ചോ പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്കാരമുണ്ടാകും. ഇതോടെ പുണ്യമാസത്തിന് അവസാനമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button