foodFestivals

ഈദ് സ്പെഷലായി ഒരു ഉഗ്രൻ ദം ബിരിയാണി

ഈദ് സ്പെഷലായി തയാറാക്കാൻ കഴിയുന്ന ഒരു ഉഗ്രൻ ദം ബിരിയാണിയാണ് ജീരകശാല അരിയും ബീഫും ചേർത്ത് തയാറാക്കാം. കുട്ടികളും മുതിർന്നവരും ഒരു പോലെ കഴിക്കുന്ന ഒരു വിഭവം കൂടിയാണിത്.

ചേരുവകൾ:

ജീരകശാല അരി – 1 കിലോഗ്രാം
ബീഫ് (എല്ലോടു കൂടിയത്) – 1 കിലോഗ്രാം
സവാള – 5 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
പച്ചമുളക് – 4 എണ്ണം
ചിക്കൻ ക്യൂബ് – 2
ഉപ്പ് – ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ (അരിക്ക്) + 11/2 ടേബിൾസ്പൂൺ (മസാല തയാറാക്കാൻ)
ഉരുളക്കിഴങ്ങു – 1
മല്ലിയില, പൊതീന – 1 കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
അറബിക് മസാല – 2 ടേബിൾസ്പൂൺ
ചെറിയജീരകം പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
കറുവപട്ടയില – 2
കറുവപ്പട്ട – 1
കുരുമുളക് – 1 tsp
ഗ്രാമ്പൂ – 5
ഏലക്ക – 5
അണ്ടിപ്പരിപ്പ് – 8
ഉണങ്ങിയ നാരങ്ങ – 2
ചെറുനാരങ്ങാ – 1/2

തയാറാക്കുന്ന വിധം

ഒരു പാനിലേക്ക് 1 ടേബിൾസ്പൂൺ ഓയിലും 1 ടേബിൾസ്പൂൺ നെയ്യും ഒഴിച്ച് കൊടുക്കുക. എല്ലാ ഗരം മസാലകളും ചേർത്ത് കൊടുക്കുക, ഉണങ്ങിയ നാരങ്ങയുംഅരച്ചെടുത്ത 1 ടേബിൾസ്പൂൺ ഫ്രൈ ചെയ്ത സവാളയും അണ്ടിപ്പരിപ്പും ഈ പാനിലോട്ട് ചേർക്കുക. നന്നായി വഴറ്റി എടുക്കുക. ശേഷം പച്ചമുളക് ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് അരി ഇട്ടു കൊടുത്ത്‌ നന്നായി മിക്സ് ചെയ്യുക. ചിക്കൻ സ്റ്റോക്ക് ഇട്ടു കൊടുക്കാം, ഇനി അരിയെടുത്ത ഗ്ലാസിന്റെ ഇരട്ടി ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച് കൊടുത്ത് 15 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. അരി മുക്കാൽ വേവ്‌ ആയാൽ നാരങ്ങാ പിഴിഞ്ഞ് കൊടുക്കുക.

മസാല തയാറാക്കാൻ 1 ടേബിൾസ്പൂൺ ഇഞ്ചിവെളുത്തുള്ളി പേസ്റ്റും 1 ടേബിൾസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ബീഫ് വേവിച്ചെടുക്കുക. സവാളയും ഉരുളക്കിഴങ്ങും വെവ്വേറെ വറുത്തെടുത്തു മാറ്റി വയ്ക്കുക. വറുക്കാൻ ഉപയോഗിച്ച എണ്ണയിൽ നിന്ന് 11/2 ടേബിൾസ്പൂൺ എടുത്തു ഒരു പാനിൽ 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് വഴറ്റുക. അതിലേക്കു മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും മല്ലിപ്പൊടിയും അറബിക് മസാലയും ചെറിയ ജീരകപ്പൊടിയും ചേർത്ത് ചെറിയ തീയിൽ മിക്സ് ചെയ്യുക. നേരത്തെ തയാറാക്കി വെച്ച ബീഫ് ഇട്ടു കൊടുക്കാം. എല്ലാ മസാലകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം വറ്റി വരുമ്പോൾ ഫ്രൈ ചെയ്തു വെച്ച സവാളയും ഉരുളക്കിഴങ്ങും ചേർക്കുക. നന്നായി ഇളക്കിക്കൊടുത്ത് ഉപ്പ്‌ ആവശ്യത്തിന് ചേർക്കാം. ഇനി മല്ലിയിലയും പൊതീനയും ഇട്ടു കൊടുക്കുക. മസാല റെഡി.
ദം ചെയ്യാൻ മുകളിലെ ചോറ് മാറ്റിയ ശേഷം മസാല ചേർത്ത ബീഫ് ഇട്ടു കൊടുക്കാം, അതിനു മുകളിൽ ബാക്കി ചോറും. അതിനു മുകളിൽ 1 ടേബിൾസ്പൂൺ അറബിക് മസാലയും 1 ടീസ്പൂൺ കുരുമുളക് പൊടിയും 1 ടീസ്പൂൺ നെയ്യും ഒഴിച്ച് കൊടുക്കുക. അരമണിക്കൂർ ദം ഇടാം. നമ്മുടെ രുചികരമായ ബിരിയാണി റെഡി ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button