Festivals

ലൈലത്തുല്‍ ഖദ്ര്‍ : ചരിത്രവും, പ്രാധന്യവും

ഇസ്ലാമികവിശ്വാസപ്രകാരം ഖുർആൻ അവതരിക്കപ്പെട്ട രാത്രി ലൈലത്തുൽ ഖദ്‌ർ (നിർണ്ണയത്തിന്റെ രാത്രി) എന്ന് അറിയപ്പെടുന്നു. ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണ് ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ എന്നാണ് ഖുർ ആനിൽ പറയുന്നത്. റമദാനിൽ ഏത് ദിവസത്തിലാണ്‌ ലൈലത്തുൽ ഖദ്‌ർ എന്ന് പ്രവാചകൻ കൃത്യമായി പറഞ്ഞിട്ടില്ല.

ഒരിക്കൽ പ്രവാചകൻ, എന്നാണ് ലൈലത്തുൽ ഖദ്റെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാൻ തുനിഞ്ഞതായിരുന്നു. പക്ഷെ പിന്നീട് ആ അറിവ് മറക്കപ്പെടുകയും ഉയർത്തപ്പെടുകയും ചെയ്തതായി പറയപ്പെടുന്നു. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളിൽ (റമദാൻ 21,23,25,27,29) അതിനെ അന്വേഷിക്കുവാനാണ് പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് വിശ്വാസം. ഈ ദിവസം എന്നാണെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നില നിൽക്കുന്നു.

Also read : രുചിയേറും റമദാൻ സ്പെഷൽ മിഠായി ചിക്കൻ

തീർച്ചയായും നാം ഇതിനെ ( ഖുർആനിനെ ) നിർണയത്തിൻറെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന്‌ നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ
ഖുർആൻ (മലയാളവിവിർത്തനം), 97:1-5

shortlink

Related Articles

Post Your Comments

Related Articles


Back to top button