Latest NewsKeralaNews

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമം : മുഖ്യപ്രതി പിടിയില്‍

കൊട്ടാരക്കര : ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമം , മുഖ്യപ്രതി പിടിയില്‍. സദാനന്ദപുരം നിരപ്പുവിള വീട്ടില്‍ കലേഷ് ആണ് അറസ്റ്റിലായത്. ഇരണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വധിയ്ക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് യുവാവ് അറസ്റ്റിലായത്.

read also :  ആശുപത്രി കൊറോണ ഐസലേഷന്‍ വാര്‍ഡാക്കി മാറ്റി ദിവസങ്ങൾ കഴിഞ്ഞപ്പോൾ സണ്‍ഷെയ്ഡ് തകര്‍ന്നു വീണു

ആര്‍.എസ്.എസ്. ശാഖ നടത്തുന്നതിലുള്ള വിരോധം നിമിത്തം ഇരണൂര്‍ നിരപ്പുവിള യമുനമന്ദിരത്തില്‍ സുബിന്‍ദേവ്, സുഹൃത്ത് സൂരജ് എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രതി സി.പി.എം. പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു. മുന്‍പും കൊലപാതക്കേസില്‍ പ്രതിയായിട്ടുള്ള കലേഷ് സംഭവത്തിനുശേഷം ഒളിവിലായിരുന്നു. മറ്റുപ്രതികളെല്ലാം നേരത്തേ അറസ്റ്റിലായിരുന്നു.
കൊട്ടാരക്കര എസ്.ഐ. രാജീവ്, എ.എസ്.ഐ.മാരായ അനില്‍ കുമാര്‍, ഓമനക്കുട്ടന്‍, സി.പി.ഒ.മാരായ രതീഷ്, മഹേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button