Latest NewsKeralaIndia

കേന്ദ്രത്തിന്റെ പദ്ധതി തങ്ങളുടേതെന്ന് പ്രചരിപ്പിക്കുന്നതിനെതിരേ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍

പ്രധാനമന്ത്രി ആവാസ് യോജന, ഗരീബ് കല്യാണ്‍ പദ്ധതി എന്നിവ വഴി നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പേരുമാറ്റി പലപ്രാവശ്യം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയിരുുന്നു.

തിരുവനന്തപുരം: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി കര്‍ഷകരെ സഹായിക്കാനും പണം ഉറപ്പാക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി തങ്ങളുടേതെന്ന് വ്യാജപ്രചാരണം നടത്തി വീണ്ടും പിണറായി സര്‍ക്കാര്‍ രംഗത്തെത്തിയതിനെതിരെ സന്ദീപ് വാര്യർ .പ്രധാനമന്ത്രി ആവാസ് യോജന, ഗരീബ് കല്യാണ്‍ പദ്ധതി എന്നിവ വഴി നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പേരുമാറ്റി പലപ്രാവശ്യം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയിരുുന്നു.

ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി ആണ് കേരള സംസ്ഥാന സഹകരണ ബാങ്ക് വഴി തങ്ങളുടേതെന്ന് പ്രചരിപ്പിക്കുന്നത്.വാസ്തവത്തില്‍പദ്ധതി നടപ്പാക്കാനുള്ള ഏജന്‍സ് മാത്രമാണ് സംസ്ഥാന സഹകരണ ബാങ്ക്.ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ എന്തൊരു കരുതലാണ് ഈ മനുഷ്യര്‍ക്കെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം-

കോവിഡ് പാക്കേജിന്റെ ഭാഗമായി കര്‍ഷകരെ സഹായിക്കാനും അവര്‍ക്ക് പണലഭ്യത ഉറപ്പുവരുത്താനും വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി (SLF) കേരള സര്‍ക്കാര്‍ പദ്ധതി എന്ന നിലയ്ക്ക് വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു . ഈ പദ്ധതി നടപ്പിലാക്കുവാനുള്ള ഏജന്‍സി മാത്രമാണ് സംസ്ഥാന സഹകരണ ബാങ്ക്. എന്നാല്‍ പദ്ധതിയുടെ പരസ്യം നല്‍കിയപ്പോള്‍ യഥാര്‍ത്ഥ സത്യം പൂര്‍ണമായും മറച്ചു വെച്ചിരിക്കുന്നു. ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ എന്തൊരു കരുതലാണ് ഈ മനുഷ്യര്‍ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button