KeralaLatest NewsNews

കെ.വരദരാജന്റെ നിര്യാണം, ഇടതുപക്ഷ – കര്‍ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടം : അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഎം നേതാവും മുന്‍ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കെ.വരദരാജന്റെ നിര്യാണത്തില്‍ നുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.വരദരാജന്റെ നിര്യാണം ഇടതുപക്ഷ – കര്‍ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്.എഞ്ചിനിയറിങ് ബിരുദം നേടി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം ജോലി രാജിവെച്ചാണ് പൊതു പ്രവര്‍ത്തനരംഗത്ത് ഇറങ്ങിയത്. തമിഴ്‌നാട്ടില്‍, പ്രത്യേകിച്ച് തൃശ്ശിനാപ്പള്ളിയില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം സി.പി.ഐ.എമ്മിന്റെ മുന്‍നിരയിലേക്ക് വന്നത്. ദീര്‍ഘ കാലം കിസാന്‍സഭ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വരദരാജന്റെ വേര്‍പാട് സി.പി.ഐ.എമ്മിന് സംഘടനാ രംഗത്തും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Also read : ഓട്ടോ റിക്ഷയില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ ദമ്പതികള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു

കേരളവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിന്റെ കാര്യങ്ങളില്‍ അതീവ താല്‍പ്പര്യമാണ് കാണിച്ചിട്ടുള്ളത്. ഇന്ത്യയിലെ കര്‍ഷക പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ പരിഹാരത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കാന്‍ അവസാനം വരെ പ്രയത്‌നിക്കുകയും ചെയ്ത നേതാവായിരുന്നു വരദരാജനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button