Latest NewsNewsDevotional

അയ്യപ്പന്റെ വാഹനം ഏതാണ്? ശബരിമല ക്ഷേത്രത്തിലെ കൊടിമരം ശ്രദ്ധിച്ചാൽ മതി

നമ്മളിൽ പലരും ശബരിമല നേരിട്ട് കണ്ടിട്ടുണ്ടാവും. അഥവാ ഇനി കാണാത്തവർ ഉണ്ടെങ്കിൽ ഇത്തവണ പോകുമ്പോൾ ആ കൊടിമരവും അതിന്റെ മുകളിലെ കുതിരയെയും ശ്രദ്ധിക്കുക. ഇത്രയും കാര്യം ഇവിടെ വിവരിക്കാൻ കാരണം.നമ്മളിൽ നൂറ് പേരോടു  ചോദിക്കുകയ ശബരിമല അയ്യപ്പന്റെ വാഹനം ഏതാണന്ന്  95 ശതമാനം ആളുകളും ഒരേ ശ്വാസത്തിൽ പറയും പുലി എന്ന്. എന്നാൽ അറിഞ്ഞ് കൊള്ളു അയ്യപ്പന്റെ വാഹനം കുതിരയാണ്.

ഏതൊരു ക്ഷേത്രത്തിലെ കൊടിമരത്തിലും ആ ക്ഷേത്രത്തിലെ ദേവന്റെ വാഹനം ഏതാണോ. അതായിരിക്കും ആ കൊടിമരത്തിൽ ഉണ്ടാവുക. തന്റെ അമ്മയുടെ വയറ് വേദന മാറ്റാൻ വേണ്ടി പുലിപാലിന് വേണ്ടി കാട്ടിലെക്ക് പുറപ്പെട്ടപ്പോൾ അവിടെ വെച്ച് മഹിഷിയെ വധിച്ചപ്പോൾ. ദേവേന്ദ്രൻ വന്നു അയ്യപ്പനെ സ്തുതിച്ചു. അതിനു ശേഷം ദേവേന്ദ്രൻ ഒരു പുലിയുടെ രൂപം ധരിച്ചു ആ പുലി പുറത്ത് കയറിയാണ് അയ്യപ്പൻ കൊട്ടാരത്തിലേക്ക് പോകുന്നത്. ഈയൊരു തവണ മാത്രമേ അയ്യപ്പൻ പുലിപ്പുറത്ത് കയറിയിട്ടുള്ളു. നമ്മൾ ശരണം വിളിക്കുമ്പോൾ പുലിവാഹനനേ എന്ന് വിളിക്കുന്നുണ്ടെങ്കിലും. അയ്യപ്പന്റെ വാഹനം കുതിരയാണന്ന് മനസിലാക്കുക.

ഇനി നമുക്ക് മലക്ക് പോകുമ്പോൾ വ്രതം എങ്ങനെ അനുഷ്ടിക്കണമെന്ന് നോക്കാം.ശബരിമലക്ക് പോകാൻ തീരുമാനിച്ചാൽ നമ്മൾ ചെയ്യേണ്ടത്.അനേകം തവണ മലക്ക് പോയി ഗുരുസ്വാമിയായ ആളെകണ്ടെത്തി അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ മാല ധരിക്കണം വൃശ്ചികമാസം ഒന്നാ തിയ്യതിയാണ് ഏറ്റവും ഉത്തമമായ ദിവസം. ഈ ദിവസം സാധ്യമല്ലങ്കിൽ. ബുധൻ ശനി. അല്ലെങ്കിൽഉത്രം നാൾ വരുന്ന ദിവസം ഈ ദിവസങ്ങൾ നല്ലതാണ്. മാല ധരിക്കുവാൻ ഒരു ഭക്തനെ സജ്ജമാക്കുന്നത് ബ്രഹ്മചര്യ നിഷ്ഠയോടുള്ള വ്രതാനുഷ്ഠാനമാണ്. മാല ധരിക്കുന്നത് അടുത്തുള്ള ക്ഷേത്രത്തിൽ വെച്ചോ അതുമല്ലെങ്കിൽ മറ്റെതെങ്കിൽ അയ്യപ്പക്ഷേത്രത്തിൽ വെച്ചോ ആവാം.മാല ധരിക്കുമ്പോൾ ഗുരുസ്വാമിയോടും. അയ്യപ്പനോടും ഇങ്ങനെ പ്രാർത്ഥിക്കണം.

എനിക്ക് ശബരിമലയിൽ പോയി പതിനെട്ടാം പടി കയറി ധർമ്മശാസ്താവിനെ ദർശിച്ച് തിരിച്ചുവരാൻ അനുഗ്രഹിക്കണമെന്ന്. മാല ധരിച്ച് കഴിഞ്ഞാൽ ശബരിമലക്ക് പോകാൻ യോഗ്യതകിട്ടി.പിന്നീടങ്ങോട്ട് നിങ്ങൾ സകല ജീവജാലങ്ങളിലും അയ്യപ്പനെ ദർശിക്കണം ഈ കാണുന്നപ്രപഞ്ചത്തിൽ ഈശ്വരചൈതന്യം മാത്രമേ കാണാവും മനസ് നല്ലവണം ശുദ്ധിയാക്കി വെക്കണം എല്ലാവരോടും വളരെ മൃദുവായി നല്ലവാക്ക് സംസാരിക്കണം നല്ല കർമ്മങ്ങൾ മാത്രം ച്ചെയ്യണം എല്ലാവരോടും സത്യം മാത്രം പറയണം ആരെയും വേദനിപ്പിക്കാതെ സുഖഭോഗ ചിന്ത വെടിഞ്ഞ് മനസ് അയ്യപ്പ നിൽ അർപ്പിക്കണം. സംഭാഷണത്തിന്റെ ആദ്യവും അവസാനവും സ്വാമി ശരണം എന്ന് ഉച്ചരിക്കണം.പുലർച്ചേ നാലിനും അഞ്ചിനും ഇടയ്ക്ക എണിറ്റ് കുളിച്ച് ക്ഷേത്ര ദർശനം നടത്തണം.

മാലധരിച്ചാൽ ഒരു കാരണവശാലും പകൽ ഉറങ്ങാൻ പാടില്ല. അറിത്തോ അറിയാതയോ എന്തെങ്കിലും തെറ്റു വന്നിട്ടുണ്ടങ്കിൽ അതിന് പ്രായശ്ചിത്തമായി ശരണം വിളിക്കണം ഇങ്ങനെ 41 ദിവസം വൃതമെടുത്ത് ഗുരുസ്വാമിയുടെസാന്നിധ്യത്തിൽ ഇരുമുടിക്കെട്ട് നിറച്ച് അദ്ദേഹത്തിന് ദക്ഷിണ നൽകി മലക്ക് പോകുക ഇങ്ങനെ പോയാൽ മൂന്ന് ദിവസം മൊന്നും ക്യു നിൽക്കാതെ അയ്യപ്പനെ കണ്ട് നിങ്ങൾക്ക് സുഖമായി തിരിച്ചുവരാം.

നെയ്യ് തേങ്ങ നമ്മുടെ ശരീരമാണ് അതിനുള്ളിലിരിക്കുന്ന നെയ്യ് നമ്മുടെ ആത്മാവും ശബരിമലയിൽ എത്തിയാൽ ആ തേങ്ങ ഉടച്ച് ശരീരമാകുന്ന തേങ്ങ നമ്മൾ ആഴിയിൽ കത്തിക്കുന്നു നമ്മുടെ ശരീരമാണ് കത്തിക്കുന്നതെന്ന് സങ്കൽപം.പിന്നെ ആത്മാവാ വുന്ന നെയ്യ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നതോടുകൂടി ആത്മശുദ്ധി കൈവരുന്നു സകല പാപങ്ങളും നശിച്ച് പുതിയൊരു ശരീരം സ്വികരിക്കുന്നു. ഈ നെയ്യ് തേങ്ങ നിറക്കാൻ വേണ്ടിയാണ് 41 ദിവസം കഠിനവൃതമെടുക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button