KeralaLatest NewsNews

ചെന്നിത്തലയെ അപമാനിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫേസ്ബുക്കിലൂടെ അപമാനിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ സ്വദേശിയായ മനോജ് ആനോറമ്മൽ എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തത്.

ALSO READ: ചില രോഗികൾ സമ്പർക്കവിവരങ്ങൾ മറച്ചുവയ്ക്കുന്നു; വയനാട്ടില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിന് വേണ്ടി മനപൂർവ്വം ശ്രമിച്ചതിനുമാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 153, കേരള പൊലീസ് ആക്ട് 120 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button