Latest NewsNewsBahrainGulf

ബഹ്‌റൈനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗികളുടെ എണ്ണത്തിലും വർദ്ധന

മനാമ : ബഹ്‌റൈനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 53 വയസുള്ള പ്രവാസിയാണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ പ്രവാസിയാണിത്. 47 പേർ വിദേശ തൊഴിലാളികൾ ഉൾപ്പെടെ പുതുതായി 72 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. 25 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12ഉം, രോഗം ബാധിച്ചവരുടെ എണ്ണം 6655ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 113 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം എണ്ണം 2753 ആയി ഉയർന്നു. നിലവിൽ 3890 പേരാണ്​ ചികിത്സയിലുള്ളത്. ഇവരിൽ മൂന്ന്​ പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​.

251 ഇന്ത്യക്കാർ ഉൾപ്പെടെ 942 പേർക്ക്​ കൂടി ശനിയാഴ്ച കുവൈറ്റിൽ കോവിഡ്​ സ്ഥിരീകരിച്ചു. 11പേർ കൂടി മരണപ്പെട്ടു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13802ഉം, മരണം 102ഉം ആയതായി അധികൃതർ അറിയിച്ചു. 203 പേർ കൂടി സുക്മ പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 3843ആയി ഉയർന്നു. 9852 പേരാണ് നിലവിൽ ​ ചികിത്സയിലുള്ളത്​. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,40,716 പേർ നിരീക്ഷണത്തിലാണ്. ഫർവാനിയ ഗവർണറേറ്റിൽ 331, ജഹ്​റ ഗവർണറേറ്റിൽ 129, അഹ്​മദി ഗവർണറേറ്റിൽ 239, ഹവല്ലി ഗവർണറേറ്റിൽ 155, കാപിറ്റൽ ഗവർണറേറ്റിൽ 88 എന്നിങ്ങനെയാണ്​ പുതിയ രോഗ ബാധിതരുടെ എണ്ണം.

Also read : പ്രവാസികളെ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എംവി ജയരാജന്‍

ഒമാനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 80 വയസുള്ള വിദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് ഒമാൻ സ്വദേശികളും രണ്ടു മലയാളികള്‍ ഉൾപ്പെടെ 13 വിദേശികളുമാണ് ഇതുവരെ ഒമാനിൽ മരണപ്പെട്ടത്. കോവിഡ് ബാധിതരുടെ എണ്ണം 5000കടന്നു. 404 പേര്‍ക്ക് കൂടി ശനിയാഴ്ച് രോഗം സ്ഥിരീകരിച്ചു. ഇതിൽ 67സ്വദേശികളും 337 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5029 ലെത്തി. രോഗ മുക്തി നേടിയവരുടെ എണ്ണം 1436 ആയി ഉയർന്നെന്നും, കോവിഡ് ബാധിച്ച് ഇതുവരെ 20പേർ മരിച്ചുവെന്നും മാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സൗദിയിൽ കോവിഡ് ബാധിച്ച് 10പ്രവാസികൾ കൂടി ശനിയായഴ്ച മരിച്ചു. മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലായി 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവ് രേഖപ്പെടുത്തി. 2804 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 302ഉം., രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 51980ഉം ആയതായി അധികൃതർ അറിയിച്ചു. 1797 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 23,666 ആയി ഉയർന്നു. നിലവിൽ 28,048 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 166 പേരുടെ നില ഗുരുതരമാണ്.

ഖത്തറിൽ ഒരു പ്രവാസി കൂടി ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 74 കാരനായ പ്രവാസിയാണ് മരണമടഞ്ഞത്. 1,547 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ഉം,മൊത്തം രോഗബാധിതരുടെ എണ്ണം 30,972.ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തരായവരുടെ എണ്ണം 3,788 ആയി ഉയർന്നു. നിലവിൽ 27,169 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 158 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. . ആശുപത്രികളിലെ ഐസലേഷനുകളില്‍ 1,308 പേർ ചികിത്സയിലുണ്ട്. ഇതുവരെ 1,52,704 പേരാണ് കോവിഡ് പരിശോധനക്ക് വിധേയമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button