Latest NewsNewsIndia

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്കാണ് സഹായമെത്തിച്ചത്; ധന മന്ത്രിയുടെ അവസാന ഘട്ട പ്രഖ്യാപനം തുടങ്ങി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തു കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങി.

ഇന്നത്തെ പ്രഖ്യാപനം ഏഴു മേഖലകളിലെന്ന് നിര്‍മല സീതാരാമന്‍‌ പറഞ്ഞു. തൊഴിലുറപ്പ്, ആരോഗ്യം, കമ്പനി നിയമങ്ങളിലെ പരിഷ്‌കാരം, ബിസിനസ് തുടങ്ങുന്നതിലെ ഇളവുകള്‍, പൊതുസംരംഭങ്ങള്‍, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് അഞ്ചാം ദിനത്തിലെ പ്രഖ്യാപനത്തില്‍ ഉള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ലോക്ക് ഡൗണിൽ 8.19 കോടി കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിച്ചതായി മന്ത്രി പറഞ്ഞു. 6.81 കോടി സൗജന്യ സിലിണ്ടർ വിതരണം നടത്തി. എഫ്.സി.ഐക്കും സംസ്ഥാന സർക്കാരിനും അഭിനന്ദനം. 20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ട് വഴി പണം കെെമാറിയതായും രാഹുൽ ഗാന്ധി എം.പിയുടെ വിമർശനത്തിന് മറുപടിയായി മന്ത്രി പറ‌ഞ്ഞു.

ALSO READ: 2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകൾ ഉപേക്ഷിക്കുന്നു; ആണവനിലയങ്ങള്‍ തകർത്ത് യൂറോപ്യൻ രാജ്യം (വീഡിയോ)

രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രതിസന്ധികളെ അവസരമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനനുസരിച്ചുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button