KeralaNattuvarthaLatest NewsNews

ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ആന തിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

ഇടുക്കി; ഇടുക്കി അടിമാലി നേര്യമം​ഗലം പഴമ്പിള്ളിച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു, അടിമാലി കമ്പിലൈൻ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്, ശനിയാഴ്ച രാത്രി ഏഴോടെ പഴമ്പിളളിച്ചാല്‍ യാക്കോബായ പള്ളിക്കു സമീപം എസ് വളവിനടുത്തായിരുന്നു സംഭവം, ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ പ്രിന്‍സും സമീപവാസികളായ രണ്ടുസുഹൃത്തുക്കളും ചേര്‍ന്നാണു കാട്ടിലേക്കു തുരത്താന്‍ ശ്രമം നടത്തിയത്,, അതിനിടെ, ആന തിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

ആക്രമണം നടത്തിയ കാട്ടാനയുടെ പിടിയിലകപ്പെട്ട പ്രിന്‍സ് സംഭവസ്ഥലത്തുതന്നെ മരിച്ചു,, മറ്റു രണ്ടുപേരും ഓടിരക്ഷപ്പെട്ടു, നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു രാത്രി എട്ടോടെ നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകര്‍ സംഭവസ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി,, കട്ടപ്പന സ്വദേശിയായ പ്രിന്‍സ് ഏതാനും വര്‍ഷം മുമ്പാണ് കമ്പിലൈനിലേക്കു താമസം മാറ്റിയത്, ഭാര്യ: സുജ- കമ്പിലൈന്‍ ആലംപറമ്പില്‍ കുടുംബാംഗമാണ്. മകന്‍: അര്‍ജുന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button