Latest NewsNewsDevotional

അത്ഭുത ശക്തിയുള്ള ശ്രീ കൃഷ്‌ണ മന്ത്രങ്ങൾ നിത്യവും ജപിക്കാം

അത്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍  ആണ് ഗോപാല മന്ത്രങ്ങള്‍. എട്ട് ഗോപാല മന്ത്രങ്ങള്‍ക്കും അവയുടെതായ ശക്തിയും  ഫല പ്രാപ്തിയും ഉണ്ട്.
ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും.

1. ആയുര്‍ ഗോപാലം
” ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ ശരണം കൃഷ്ണ:
ത്വാമഹം ശരണം ഗത:”
ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.

ഫലം: ദീര്‍ഘായുസ്

2. സന്താന ഗോപാലം
” ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:”

ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും.

ഫലം: സന്താന ലബ്ധി

3. രാജ ഗോപാലം
“കൃഷ്ണ കൃഷ്ണ! മഹായോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ”
മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.

ഫലം: സമ്പല്‍ സമൃദ്ധി, വശ്യം

4. ദശാക്ഷരീ ഗോപാലം
“ഗോപീ ജനവല്ലഭായ സ്വാഹ”
ഗോപീ ജനങ്ങളുടെ നാഥനായി കൊണ്ട് സമര്‍പ്പണം.

ഫലം: അഭീക്ഷ്ട സിദ്ധി.

5. വിദ്യാ ഗോപാലം
“കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ :
വിദ്യാമാശു പ്രയച്ഛ മേ”

ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും.

ഫലം : വിദ്യാലാഭം

6. ഹയഗ്രീവ ഗോപാലം
“ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ വാഗീശ്വരേശ്വര
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ “

പ്രണവത്തെ ഉദ്ഗീഥനം ചെയ്തു കൊണ്ടിരിക്കുന്ന ഭഗവാനേ! എല്ലാ അറിവുകളുടെയും അധിപതിയായവനേ ! എല്ലാ വേദങ്ങളുടെയും സാരമായവനേ! എല്ലാം എനിക്ക് ബോധിപ്പിച്ചു / മനസ്സിലാക്കിത്തന്നാലും .

ഫലം: സര്‍വ ജ്ഞാന ലബ്ധി

7. മഹാബല ഗോപാലം
“നമോ വിഷ്ണവേ സുരപതയെ
മഹാ ബലായ സ്വാഹ”
സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിനായിക്കൊണ്ട്   സമര്‍പ്പണം.
ഫലം : ശക്തിവര്‍ധന

8. ദ്വാദശാക്ഷര ഗോപാലം

“ഓം നമോ ഭഗവതേ
വാസുദേവായ “
ഭഗവാനായ ശ്രീ കൃഷ്ണനായി കൊണ്ട് നമസ്‌കാരം.

ഫലം: ധര്‍മ,അര്‍ത്ഥ,കാമ,മോക്ഷ പുരുഷാര്‍ത്ഥ ലബ്ദി.

ഏതു ഗോപാലമന്ത്രവും 41 തവണ വീതം ജപിക്കുന്നവര്‍ക്ക്  ഫലപ്രാപ്തിയും ശ്രീകൃഷ്ണ കടാക്ഷവും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button