Latest NewsNewsIndia

റേഷന്‍ കട തൊഴിലാളികള്‍ക്ക് കോവിഡ്, നാലു പേര്‍ നിരീക്ഷണത്തില്‍

നാഗപട്ടണം: റേഷന്‍ കട തൊഴിലാളികള്‍ക്ക് കോവിഡ്, നാലു പേര്‍ നിരീക്ഷണത്തില്‍ . ചെന്നൈയില്‍ നിന്ന് നാഗപട്ടണത്തിലേക്ക് മടങ്ങിയ രണ്ട് റേഷന്‍ കട തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയവരുടെ ആദ്യ രണ്ട് കേസുകളാണിത്. രോഗബാധിതരെ നാഗപട്ടണം ജിഎച്ചില്‍ പ്രവേശിപ്പിച്ചു. രോഗ ബാധിതരായ രണ്ടു പേരും വ്യത്യസ്ത റേഷന്‍ കടകളില്‍ ജോലി ചെയ്തവരായിരുന്നെങ്കിലും ഒരുമിച്ച് താമസിച്ചിരുന്നവരാണ്. ഒരാള്‍ക്ക് 49 വയസ്സും, മറ്റൊരാള്‍ 51 കാരനായ കില്‍വേലൂരിലെ ഒക്കൂര്‍ സ്വദേശിയുമാണ്. ചെന്നൈയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ എത്തിയ ഇവരെ വ്യാഴാഴ്ച രാത്രി വഞ്ജിയൂര്‍ ചെക്ക് പോസ്റ്റില്‍ വച്ചാണ് രോഗം ലക്ഷണങ്ങളോടെ കണ്ടത്. ചെക്ക് പോസ്റ്റിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അസാധാരണമായ താപനിലയെ തുടര്‍ന്ന് ഇജിഎസ് പിള്ളേ കോളേജിലെ ക്വാറന്റൈനില്‍ മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച്ച തന്നെ രോഗം സ്ഥിരീകരിച്ച് ഇവരുടെ പരിശോധനാ ഫലം ലഭിച്ചു.

read also : കേരളം ഉള്‍പ്പെടെ കോവിഡ് നിയന്ത്രണ വിധേയമായ സംസ്ഥാനങ്ങളില്‍ വീണ്ടും രോഗബാധ വര്‍ധിക്കുന്നതില്‍ ആശങ്ക : വൈറസിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യവിദഗ്ദ്ധര്‍

ഇതുകൂടാതെ, ചെന്നൈയില്‍ തിരിച്ചെത്തിയ നാല് പേരെ ശനിയാഴ്ച നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ജിഎച്ചിലേക്ക് മാറ്റി. നാലുപേരും റേഷന്‍ ഷോപ്പ് ജീവനക്കാരാണ്. നിലവില്‍ നാഗപട്ടണത്തിന്റെ കൊവിഡ് 19 കണക്ക് ശനിയാഴ്ച 50 ആണ്. കേസുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാദ്ധ്യത. 45 പേരെ സുഖപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. മൂന്ന് പേര്‍ മയലദുതുരൈ ജിഎച്ചിലും രണ്ട് പേര്‍ നാഗപട്ടണം ജിഎച്ചില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button