Latest NewsNewsIndia

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ആഹ്വനം ചെയ്‌ത അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്കെതിരെ കേസ്

എഐഎംഐഎം പിന്തുടരുന്ന മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖം ഈ പോസ്റ്ററില്‍ കാണാമെന്നും ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നുമുള്ള ചോദ്യത്തോടെയാണ് കുല്‍ജീത് സിംഗ് ചഹാല്‍ ട്വിറ്ററിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ആഹ്വനം ചെയ്‌ത അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്കെതിരെ കേസ്. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററിയാണ് (എല്‍ആര്‍ഒ) എഐഎംഐഎമ്മിനെതിരെ പരാതി നല്‍കിയത്. മുസ്ലീങ്ങള്‍ കോടതികളില്‍ പോകുന്നത് നിര്‍ത്തി പകരം ഒരു ഇസ്ലാമിക പുരോഹിതന്‍ വഴി പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍, ശരീ അത്തില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാകില്ലെന്ന് വ്യക്തമാക്കി എഐഎംഐഎം പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

എല്‍ആര്‍ഒ പരാതി നല്‍കിയത് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിലും ബോംബെ ഹൈക്കോടതിയിലുമാണ്. ട്വിറ്ററിലൂടെ പുറത്തുവന്ന പോസ്റ്റര്‍ ചൂണ്ടിക്കാട്ടി എഐഎംഐഎമ്മിന്റെ രാഷ്ട്രീയ പാര്‍ട്ടി എന്ന പദവി റദ്ദാക്കണമെന്നും എല്‍ആര്‍ഒ ആവശ്യപ്പെട്ടു. ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അവഗണിച്ച് ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കി സമാന്തര നിയമ വ്യവസ്ഥ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമായിരുന്നു.

ALSO READ: കാമുകനൊപ്പം ജീവിക്കാന്‍ തയ്യിലില്‍ അമ്മ പിഞ്ചു കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മുമ്പ് ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറി കുല്‍ജീത് സിംഗ് ചഹാലാണ് ട്വിറ്ററിലൂടെ വിവാദമായ പോസ്റ്ററിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എഐഎംഐഎം പിന്തുടരുന്ന മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖം ഈ പോസ്റ്ററില്‍ കാണാമെന്നും ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നുമുള്ള ചോദ്യത്തോടെയാണ് കുല്‍ജീത് സിംഗ് ചഹാല്‍ ട്വിറ്ററിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button