Latest NewsIndiaInternational

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുതിച്ചുയർത്തുന്നു; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നരേന്ദ്ര മോദിയെ മൊബിലൈസര്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നത്.

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്ത ഭരണാധികാരി നരേന്ദ്ര മോദിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തി ആഗോള തലത്തില്‍ ഉയര്‍ത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്ര മോദിയെ മൊബിലൈസര്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നത്.

മുന്‍പ് ഉള്ളതിനേക്കാളും 80 മുതല്‍ 90 ശതമാനം വരെ നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്നിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊറോണ എന്ന മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇവർ വിലയിരുത്തുന്നു.

ചൈനീസ് സ്ഥാനപതിയുടെ മരണം, ചൈനീസ് അന്വേഷണ സംഘം ഇസ്രായേലിലേക്ക്

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനങ്ങളെല്ലാം രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണയുമായി ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം നിന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button