Latest NewsNewsInternational

കോവിഡ് വാക്‌സിന്‍ പരീക്ഷണം : ആദ്യഫലങ്ങള്‍ വിജയകരമെന്ന് സൂചന

വാഷിംഗ്ടണ്‍ : കോവിഡ് വാക്സിന്‍ പരീക്ഷണം , ആദ്യഫലങ്ങള്‍ വിജയകരമെന്ന് സൂചന. ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് അമേരിക്കന്‍ ബയോടെക്‌നോളജി എന്ന സ്ഥാപനമാണ്. വാക്സിന്‍ ആദ്യം പരീക്ഷിച്ച കുറച്ച്പേരില്‍ നിന്ന് ലഭിച്ച ഫലം പ്രതീക്ഷ നല്‍കുന്നതാണെന്ന് അമേരിക്കന്‍ ബയോടെക്‌നോളജി സ്ഥാപനമായ മോഡേണയാണ് അറിയിച്ചത്. എട്ടുപേരില്‍ നടത്തിയ പരീക്ഷണത്തില്‍ mRNA-1273 വാക്സിന്‍ അവരുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചതായി മോഡേണ അവകാശപ്പെടുന്നു.

read also : കോവിഡ്​ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ചയാളുടെ പരിശോധനാഫലം വന്നു

രോഗമുക്തി നേടിയവരില്‍ കാണുന്ന പ്രതിരോധ ശേഷിയാണ് വാക്സിന്‍ എടുത്തവരിലും കാണാന്‍ കഴിഞ്ഞതെന്നാണ് മോഡേണയെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 45 പേരില്‍ നടത്തിയ ആദ്യഘട്ട വാക്സിന്‍ പരീക്ഷണത്തിന്റെ പൂര്‍ണഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍, വാക്സിന്‍ സുരക്ഷിതമാണെന്നാണ് മോഡേണ അവകാശപ്പെടുന്നത്.

മൂന്ന് ഗ്രൂപ്പുകളായി 15 പേരാണ് വാക്സിന്റെ വിവിധ ഡോസുകള്‍ എടുത്തത്. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുമെന്ന് മോഡേണ അവകാശപ്പെടുന്നു. വാക്സിന്റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള മൂന്നാമത്തെയും അവസാനത്തെയും സുപ്രധാനവുമായ പരീക്ഷണം ജൂലായില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button