Latest NewsIndia

കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന അതിര്‍ത്തികളിലേക്ക് 1000 ബസുകള്‍ ഏർപ്പാടാക്കി യോഗി ആദിത്യനാഥ്‌

സംസ്ഥാന സർക്കാരുകളിൽ നിന്നും അനുമതി ലഭിക്കാത്തതിന്റെ പേരിൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് നടന്നു സ്വദേശത്തേക്ക് മടങ്ങിയത്.

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 ബസുകൾ അനുവദിച്ചു യോഗി സർക്കാർ. ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. എന്നാൽ സംസ്ഥാന സർക്കാരുകളിൽ നിന്നും അനുമതി ലഭിക്കാത്തതിന്റെ പേരിൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് നടന്നു സ്വദേശത്തേക്ക് മടങ്ങിയത്.

കൂടാതെ ലഭിച്ച ട്രക്കുകളിലും മറ്റും ഇവർ പോകുകയും ഇത് അപകടത്തിൽ പെടുകയും  ഇത്തരത്തിൽപോകുന്നവരിൽ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് യോഗി ബസുകൾ അനുവദിച്ചത്. നേരത്തെ ലോക്ക് ഡൌൺ ആരംഭിച്ച സമയത്തും ഡൽഹിയിൽ നിന്ന് കുടിയേറ്റ തൊഴിലാളികൾ നടന്നു പോകുമ്പോൾ യോഗി സർക്കാർ ബസുകൾ അനുവദിച്ചിരുന്നു. അതേസമയം പ്രിയങ്കയുടെ ആവശ്യമാണ് അത്തരത്തില്‍ 1000 ബസുകള്‍ ഓടിച്ച്‌ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പാക്കിയിരിക്കുന്നത് എന്ന് അവകാശവാദവുമായി കോൺഗ്രസ് രംഗത്തെത്തി.

ഈ വിഷയത്തിൽ ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ അഭ്യര്‍ത്ഥന. ഉത്തര്‍പ്രദേശിന്റെ അടുത്തുള്ള സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് ഓടിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും തങ്ങള്‍ ചെയ്ത പോലെ കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് ഓടിക്കുവാന്‍ പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടണമെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button