KeralaLatest NewsNews

ന്യൂഡൽഹിയിൽ നിന്ന്‌ യാത്രക്കാരുമായി രണ്ടാമത്തെ തീവണ്ടി തിരുവനന്തപുരത്ത് എത്തി; ട്രെയിനിൽ നിരവധി തമിഴ് നാട് സ്വദേശികളും

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്ന്‌ യാത്രക്കാരുമായി രണ്ടാമത്തെ തീവണ്ടി തിരുവനന്തപുരത്ത് എത്തി. ആകെ 297 യാത്രക്കാരാണ് ട്രെയിനിലെത്തിയത്. സ്പെഷ്യൽ രാജധാനി എക്സ്പ്രസ് രാവിലെ 5.10നാണ് തലസ്ഥാനത്തെത്തിയത്.

സംഘത്തിൽ 36 തമിഴ്നാട് സ്വദേശികളുമുണ്ടായിരുന്നു. സ്റ്റേഷനിൽ പ്രാഥമിക ആരോഗ്യ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഒൻപത് കെ എസ് ആർ ടി സി ബസുകളിലായി യാത്രക്കാരെ അവരവരുടെ സ്ഥലങ്ങളിലെ കൊറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിനിൽ സംസ്ഥാനത്ത് എത്തിയത് 1011 പേർ ആയിരുന്നു. കോഴിക്കോട്ട് ആറ് പേരെയും തിരുവനന്തപുരത്ത് ഒരാളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോടും പുലർച്ചെ ഒന്നേ മുക്കാലോടെ എറണാകുളത്തും എത്തിയ പ്രത്യേക രാജധാനി എക്സ്പ്രസ് രാവിലെ അഞ്ച് പത്തോടെയാണ് തിരുവനന്തപുരത്തു എത്തിയത്.

348 യാത്രക്കാർ തമ്പാനൂരിൽ ട്രെയിനിറങ്ങി. പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിൽ നിന്നുള്ള പത്തനംതിട്ട സ്വദേശിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 20 അംഗ സംഘമായി ആളുകളെ ട്രെയിനിൽ നിന്ന് ഇറക്കി, പതിനഞ്ച് കൗണ്ടറുകളിലായിട്ടാണ് പരിശോധന നടത്തിയത്. നാല് ഗേറ്റുകളിലൂടെയാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. 58 തമിഴ്നാട് സ്വദേശികളെ തമിഴ്നാട് ബസിൽ നാട്ടിലേക്കു അയച്ചു.

ALSO READ: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണം കൂടുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് കാസർകോട്

കോഴിക്കോട്ട് 252 യാത്രക്കാരാണ് ഇറങ്ങിയത്. ഇതിൽ രോഗലക്ഷണമുള്ള ആറ് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. 411 യാത്രക്കാരാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയത്. ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു. കൊവിഡ് ലക്ഷണമുള്ള ആരും സംഘത്തിലുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനുകളിൽ സജ്ജീകരിച്ച കെഎസ്ആർടിസി ബസുകളിലും ടാക്സികളിലുമാണ് യാത്രക്കാരെ വീടുകളിലേക്ക് മടക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button