Latest NewsNewsInternational

കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിക്കുന്നത് നേരത്തെ ശ്വാസകോശത്തെയാണെങ്കില്‍ ഇപ്പോള്‍ കിഡ്‌നികളെ : പുറത്തുവരുന്നത് വെന്റിലേഷനില്‍ കഴിയുന്ന രോഗികളുടെ അവസ്ഥ

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിക്കുന്നത് നേരത്തെ ശ്വാസകോശത്തെയാണെങ്കില്‍ ഇപ്പോള്‍ കിഡ്നികളെ .പുറത്തുവരുന്നത് വെന്റിലേഷനില്‍ കഴിയുന്ന രോഗികളുടെ അവസ്ഥ . കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിക്കുന്നതു ശ്വാസകോശത്തെയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ കോവിഡ് കേസുകളില്‍ കിഡ്‌നി തകരാറുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വെന്ററിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 90 ശതമാനം രോഗികള്‍ക്കും ഇപ്പോള്‍ കിഡ്‌നി പ്രശ്‌നം ഉള്ളതായാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ കോവിഡ് രോഗികളില്‍ അഞ്ചു മുതല്‍ 23 വരെ ശതമാനം പേരില്‍ കിഡ്‌നി രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. അമേരിക്കയില്‍ ഇതിന്റെ കണക്കുകള്‍ കൂടുതലാണ്.

read also : സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള മൃതസഞ്ജീവനിക്കായി അവയവദാനം സമ്മത പത്രവുമായി ആയിരക്കണക്കിനു പേര്‍ : പരിപാടിയ്ക്കു പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍

കൊറോണ വൈറസ് ആളുകളില്‍ ബ്ലഡ് ക്ലോട്ട്, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ ഉണ്ടാക്കുന്നതായി നേരത്തേതന്നെ കണ്ടെത്തിയിട്ടുണ്ട്. ഒരു പഠനം പറയുന്നത് 5,500 രോഗികളില്‍ 36.6% പേരില്‍ കിഡ്‌നി തകരാറുകള്‍ ഉണ്ടെന്നാണ്. ഇത്തരം കേസുകള്‍ വരുമ്പോഴാണ് കോവിഡ് മരണകാരണമാകുക. കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ ശരീരത്തില്‍നിന്നു വിഷാംശം നീക്കം ചെയ്യാതെ കെട്ടി കിടക്കുകയാണ് ഫലം. 14.3 % കിഡ്‌നി രോഗികള്‍ക്കും ഡയാലിസിസ് വഴി ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button