Latest NewsInternational

ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നല്‍കി ട്രംപ്

30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌ സമൂല മാറ്റം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ന്യൂയോർക്: കോവിഡ് മഹാമാരിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവിടാന്‍ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം അനുവദിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ചൈനയുടെ കൂടെ നില്‍ക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും കോവിഡിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വിട്ടില്ലെങ്കില്‍ സംഘടനയ്ക്ക് പണം നല്‍കുന്നത് അമേരിക്ക എന്നെന്നേക്കുമായി നിര്‍ത്തുമെന്നും ട്രംപ് താക്കീതു നല്‍കി.ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസിനയച്ച കത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക അംഗത്വം പിന്‍വലിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ചൈനയോട് വിധേയത്വമില്ലെങ്കില്‍ ലോകാരോഗ്യസംഘടന എന്തെങ്കിലും ചെയ്യാനുള്ള സമയമാണ് ഈ 30 ദിവസമെന്നും, യാതൊരുവിധ നടപടികളും ലോകാരോഗ്യ സംഘടന സ്വീകരിച്ചില്ലെങ്കില്‍ നിശ്ചയമായും മേല്‍പ്പറഞ്ഞ നടപടികള്‍ അമേരിക്ക കൈക്കൊള്ളുമെന്നും ഡൊണാള്‍ഡ് ട്രംപ് ഓര്‍മ്മിപ്പിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസെടുത്തു

30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌ സമൂല മാറ്റം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ട് സംഘടന സ്വതന്ത്രമാകണം.ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ചൈനയെ പോലെ ലോകാരോഗ്യ സംഘടനയും ഒന്നും ചെയ്തില്ലെന്നുമാണ് ട്രംപിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button