Latest NewsNewsInternational

ലോകാരോഗ്യസംഘടനയുടെ തലപ്പത്തേയ്ക്ക് ഇന്ത്യ : കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാകും

ന്യൂഡല്‍ഹി : ലോകാരോഗ്യസംഘടനയുടെ തലപ്പത്തേയ്ക്ക് ഇന്ത്യ , കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനാകും. ഇന്ത്യയില്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെയാണ് ഇന്ത്യയില്‍ നിന്ന് ലോകാരോഗ്യസംഘടനയുടെ നോമിനിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

Read Also : വാക്‌സിന്‍ വേണ്ട… കൊറോണയെ തുരത്താന്‍ പുതിയ മരുന്ന് കണ്ടുപിടിച്ചെന്ന് ചൈന

മെയ് 22ന് നടക്കുന്ന ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വെച്ചാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്യുക.

ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2020 മെയ് മുതല്‍ മൂന്ന്  വര്‍ഷത്തേയ്ക്കാണ്  ഈ നിയമനം. ലോകാരോഗ്യസംഘടനയുടെ കീഴില്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയായിരിയ്ക്കും  ഡോ.ഹര്‍ഷവര്‍ദ്ധനെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button