Latest NewsNewsInternational

കോവിഡ് ഭീതിയിൽ ലോകം പകച്ചു നിൽക്കുമ്പോൾ ആശ്വാസകരമായ കണക്കുകൾ പുറത്ത്; രോഗവിമുക്തി നേടിയവർ 19 ലക്ഷം

വാഷിങ്ടണ്‍: കോവിഡ് ഭീതിയിൽ ലോകം പകച്ചു നിൽക്കുമ്പോൾ ആഗോള തലത്തിൽ രോഗവിമുക്തി നേടിയവർ 19 ലക്ഷം ആണെന്ന് റിപ്പോർട്ട്. കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്-2631.ഇന്നലെ മാത്രം ലോകമാകമാനം 3445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അമേരിക്കയില്‍ 1003 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 735 പേര്‍. ബ്രസീലില്‍ കഴിഞ്ഞ ദിവസം 14000ത്തിലധികം പുതിയ കേസുകളാണ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയില്‍ 160 പേരാണ് ഇന്നലെ മരിച്ചത്. ഫ്രാന്‍സിലും ഇന്ത്യയിലും 131 വീതം മരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി.

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48.90 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,20125 ആയി. രോഗ വിമുക്തരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 26.18 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

ALSO READ: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; അതീവ ജാഗ്രതയിൽ രാജ്യം

യുഎസ്സില്‍ 15.50 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ- 91,981. 22000 ത്തിലധികം പുതിയ രോഗികളുമായി യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.91 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. സ്‌പെയിന്‍ -2.78 ലക്ഷം, യുകെ- 2.46 ലക്ഷം, ബ്രസീല്‍- 2.55 ലക്ഷം ഇറ്റലി -2.26 ലക്ഷം, ഫ്രാന്‍സ് -1.80 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button