Latest NewsKerala

കൊച്ചിയില്‍ രണ്ടു പേരുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു: രണ്ടുപേർ ഗുരുതരാവസ്ഥയിൽ

രണ്ടു പേരുടേയും നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

കൊച്ചി : നഗരമധ്യത്തില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തി ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു. കൊച്ചി പച്ചാളത്തെ ഷണ്‍മുഖം റോഡില്‍ വച്ചാണ് സംഭവം. വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. തീ കൊളുത്തി ആത്മഹത്യ ചെയ്യും മുന്‍പ് മറ്റു രണ്ടു പേരുടെ ദേഹത്ത് കൂടി ഫിലിപ്പ് പെട്രോള്‍ ഒഴിച്ചിരുന്നുവെങ്കിലും ഇവ‍ര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഷണ്‍മുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റെയും കടയിലുണ്ടായിരുന്ന ജെറി എന്നയാളുടേയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ പങ്കജാക്ഷനേയും ജെറിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരേയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പ് പെട്രോള്‍ ഒഴിച്ചതെന്നാണ് പൊലീസിന്‍്റെ പ്രാഥമിക നിഗമനം. രണ്ടു പേരുടേയും നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button